---
title: "കോഴിക്കോട് സ്വദേശിയായ ആശുപത്രി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Hospital employee from Kozhikode found dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316310/hospital-employee-from-kozhikode-found-dead"
published_at: "2025-09-22T12:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0f52ad56d2_yuty.jpg"
keywords: []
---

# കോഴിക്കോട് സ്വദേശിയായ ആശുപത്രി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലിഷ ഗണേഷിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്തമംഗലം എസ്.പി ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ് മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയാണ് യുവതി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലിഷ ഗണേഷിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്തമംഗലം എസ്.പി ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ് മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയാണ് യുവതി.

രണ്ടു ദിവസമായി യുവതിയെ സംബന്ധിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. തുടർന്ന് പൊലീസിൽ നൽകിയ പരാതിക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരണകാരണം വ്യക്തമല്ല.

മറ്റൊരു സംഭവത്തിൽ സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയാണ് സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയെന്നാണ് മനസിലാക്കുന്നത്. 2009 ലാണ് ബിജെപി പ്രവര്‍ത്തകര്‍ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചത്. രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു.

തുടര്‍ന്ന് 2009 മുതല്‍ ചികിത്സയിലാണ്. ഒരു കാലിലെ വ്രണം മാറാത്ത നിലയിലായിരുന്നു. ശാരീരികാവസ്ഥ മോശമായത് കൊണ്ടുതന്നെ ഇദ്ദേഹം വീട്ടില്‍ തന്നെ തുടരുകയായിരുന്നു. പൊലീസ് എത്തി മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316310/hospital-employee-from-kozhikode-found-dead)