---
title: "കണ്ണൂരിൽ പതിമൂന്നുകാരി  വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "13-year-old girl dies after collapsing at home in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316304/13-year-old-girl-dies-after-collapsing-at-home-in-kannur"
published_at: "2025-09-22T12:14:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68d0f19d66fc5_dead.jpg"
keywords: []
---

# കണ്ണൂരിൽ പതിമൂന്നുകാരി  വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** കണ്ണൂർ : മട്ടന്നൂരിൽ പതിമൂന്നുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുൽ നഫീസയിൽ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ ആണ് മരിച്ചത്.

## Article Content

കണ്ണൂർ : മട്ടന്നൂരിൽ പതിമൂന്നുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുൽ നഫീസയിൽ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ ആണ് മരിച്ചത്.

ഇന്നലെ രാത്രി ഏഴ് മണിയോടെ വീട്ടിൽ കുഴഞ്ഞുവീണ മിസിരിയയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാവശ്ശേരി ഹൈസ്കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ: സ്വാലിഹ, മുഹമ്മദ്.

അതേസമയം രാഷ്ട്രീയ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സി പി എം പ്രവർത്തകൻ മരിച്ചു . പാനൂർ വിളക്കോട്ടൂരിലെ കല്ലിങ്ങേന്റെ വിട ജ്യോതിരാജ് (43) ആണ് മരിച്ചത് . 2009 ൽ വീട്ടിൽ അതിക്രമിച്ചു കയറിയ ആർ.എസ്.എസ് ബിജെപി പ്രവർത്തകർ ജ്യോതി രാജിനെ അക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ജ്യോതിരാജിൻ്റെ കാൽ മുറിച്ചു മാറ്റിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316304/13-year-old-girl-dies-after-collapsing-at-home-in-kannur)