---
title: "ഹാക്കര്മാരെ കൊണ്ട് പൊറുതിമുട്ടി ഗൂഗിൾ ക്രോം; പുതിയ സുരക്ഷാ മുന്നറിയിപ്പ് ഉടൻ അപ്‌ഡേറ്റ് ചെയ്യുക"
english_title: "Indian Computer Emergency Response Team warns of serious security flaw in Google's Chrome browser"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316282/indian-computer-emergency-response-team-warns-of-serious-security-flaw-in-googles-chrome-browser"
published_at: "2025-09-22T11:24:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0e52be2327_eryr.jpg"
keywords: []
---

# ഹാക്കര്മാരെ കൊണ്ട് പൊറുതിമുട്ടി ഗൂഗിൾ ക്രോം; പുതിയ സുരക്ഷാ മുന്നറിയിപ്പ് ഉടൻ അപ്‌ഡേറ്റ് ചെയ്യുക

> **Lead Summary:** ദില്ലി : **[** ഗൂഗിളിന്റെ ക്രോം ബ്രൗസറിൽ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പ് നൽകി. ഈ മാസം ഇത് രണ്ടാം തവണയാണ് സെർട്ട്-ഇൻ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നത്. ക്രോമിലെ ഈ സുരക്ഷാ പിഴവ് ഹാക്കർമാർക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് കടന്നുകയറാനും വ്യക്തിഗത വിവരങ്ങൾ ചോർത്താനും അവസരം നൽകും.

## Article Content

ദില്ലി : **[** ഗൂഗിളിന്റെ ക്രോം ബ്രൗസറിൽ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പ് നൽകി. ഈ മാസം ഇത് രണ്ടാം തവണയാണ് സെർട്ട്-ഇൻ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നത്. ക്രോമിലെ ഈ സുരക്ഷാ പിഴവ് ഹാക്കർമാർക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് കടന്നുകയറാനും വ്യക്തിഗത വിവരങ്ങൾ ചോർത്താനും അവസരം നൽകും.

**ഏത് പതിപ്പുകൾക്കാണ് പ്രശ്നം?**

*വിൻഡോസ്, മാക്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്ന ക്രോം പതിപ്പുകൾക്കാണ് ഈ മുന്നറിയിപ്പ് ബാധകം.*

*വിൻഡോസ്, മാക്: 140.0.7339.185/.186-ന് താഴെയുള്ള ക്രോം പതിപ്പുകൾ.*

*ലിനക്സ്: 140.0.7339.185-ന് താഴെയുള്ള ക്രോം പതിപ്പുകൾ.*

**എങ്ങനെ സുരക്ഷിതരാകാം?**

*നിങ്ങളുടെ ക്രോം ബ്രൗസർ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് ഈ പ്രശ്നം പരിഹരിക്കാനുള്ള ഏക മാർഗം.*

*ക്രോം ബ്രൗസർ തുറക്കുക.*

*ബ്രൗസറിൻ്റെ മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ (...) ക്ലിക്ക് ചെയ്യുക.*

> *തുടർന്ന് "Help" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.*

> *അതിനുശേഷം "About Google Chrome" എന്നതിൽ ക്ലിക്ക് ചെയ്യുക.*

ഇങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ ബ്രൗസർ ഓട്ടോമാറ്റിക്കായി പുതിയ അപ്‌ഡേറ്റുകൾക്കായി പരിശോധിക്കുകയും അത് ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316282/indian-computer-emergency-response-team-warns-of-serious-security-flaw-in-googles-chrome-browser)