---
title: "ഒരിക്കൽ  പോലും കൈവിറച്ചില്ലേ?  പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി, കൊലപാതകത്തിന്റെ വിവരം ഫേസ്ബുക്കിൽ വിശദീകരിച്ചു...!"
english_title: "Husband hacked his wife to death in Punalur, Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316270/husband-hacked-his-wife-to-death-in-punalur-kollam"
published_at: "2025-09-22T11:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0dfa3cc452_crime.jpg"
keywords: []
---

# ഒരിക്കൽ  പോലും കൈവിറച്ചില്ലേ?  പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി, കൊലപാതകത്തിന്റെ വിവരം ഫേസ്ബുക്കിൽ വിശദീകരിച്ചു...!

> **Lead Summary:** കൊടും ക്രൂരത....** **പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവ് ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

## Article Content

കൊടും ക്രൂരത....** **പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവ് ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനുശേഷം ഫേസ്ബുക്കിൽ കൊലപാതകത്തിന്റെ കാര്യങ്ങൾ വിശദീകരിച്ച ശേഷം ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു.

അതേസമയം കോഴിക്കോട് ഫറോഖിൽ മദ്യലഹരിയിൽ വാഹനം ഓടിച്ച എക്സൈസ് ഡ്രൈവറെ അറസ്റ് ചെയ്തു . ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ എഡിസൺ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316270/husband-hacked-his-wife-to-death-in-punalur-kollam)