---
title: "പിതൃതർപ്പണത്തിനിടെ അപകടം; രണ്ട് കുട്ടികൾ ഉൾപ്പടെ നാലുപേർ മുങ്ങിമരിച്ചു"
english_title: "Accident during Pitru Tharpan Four people including two children drown"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316237/accident-during-pitru-tharpan-four-people-including-two-children-drown"
published_at: "2025-09-22T07:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0aefe4a769_fgh.jpg"
keywords: []
---

# പിതൃതർപ്പണത്തിനിടെ അപകടം; രണ്ട് കുട്ടികൾ ഉൾപ്പടെ നാലുപേർ മുങ്ങിമരിച്ചു

> **Lead Summary:** **ലഖ്നൗ: ( **[www.truevisionnews.com]** ) **യുപിയിലെ സീതാപൂരിൽ രണ്ടിടങ്ങളിലായി പിതൃതർപ്പണത്തിനിടെ നാലുപേർ മുങ്ങിമരിച്ചു. മരിച്ചവരിൽ രണ്ടുപേർ ബന്ധുക്കളായ കുട്ടികളാണ്. പിതൃമോക്ഷ പൂജകളുടെ അവസാന ദിനമായ ഞായറാഴ്ചയാണു സംഭവം. ഖൈറാബാദിലെ ഭുയിയാൻ താല ക്ഷേത്ര തടാകത്തിലാണ് രണ്ടുപേർ മരിച്ചത്. പ്രദീപ് യാദവ് , ബന്ധുവായ വിവേക് യാദവ് എന്നിവരാണ് മരിച്ചത്.

## Article Content

**ലഖ്നൗ: ( **[www.truevisionnews.com]** ) **യുപിയിലെ സീതാപൂരിൽ രണ്ടിടങ്ങളിലായി പിതൃതർപ്പണത്തിനിടെ നാലുപേർ മുങ്ങിമരിച്ചു. മരിച്ചവരിൽ രണ്ടുപേർ ബന്ധുക്കളായ കുട്ടികളാണ്. പിതൃമോക്ഷ പൂജകളുടെ അവസാന ദിനമായ ഞായറാഴ്ചയാണു സംഭവം. ഖൈറാബാദിലെ ഭുയിയാൻ താല ക്ഷേത്ര തടാകത്തിലാണ് രണ്ടുപേർ മരിച്ചത്. പ്രദീപ് യാദവ് , ബന്ധുവായ വിവേക് യാദവ് എന്നിവരാണ് മരിച്ചത്.

പിതൃതർപ്പണത്തിന്റെ ഭാഗമായി കുളിക്കാനിറങ്ങിയ ഇവർ ആഴമേറിയ ഭാഗത്ത് മുങ്ങിപ്പോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ മൃതദേഹങ്ങൾ മുങ്ങിയെടുത്തു. നൈമിഷാരണ്യത്തിലെ ഗോമതി നദിയിലാണ് രണ്ടാമത്തെ സംഭവം. മനീഷ് യാദവ് (28), സുമിത് യാദവ് (30) എന്നിവരാണ് ഇവിടെ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316237/accident-during-pitru-tharpan-four-people-including-two-children-drown)