---
title: "പേരക്കുട്ടിയുടെ നിക്കാഹിൽ പങ്കെടുക്കാൻ എത്തിയ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "A grandfather collapsed and died while attending his grandson's wedding."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316222/a-grandfather-collapsed-and-died-while-attending-his-grandsons-wedding"
published_at: "2025-09-21T22:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d03190ee283_DEAD.jpg"
keywords: []
---

# പേരക്കുട്ടിയുടെ നിക്കാഹിൽ പങ്കെടുക്കാൻ എത്തിയ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** പേരക്കുട്ടിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മുത്തച്ഛൻ കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര മിൽമയിലെ റിട്ട. ജീവനക്കാരൻ പുന്നപ്ര പള്ളിവേളിയിൽ പി.എം. നാസിമുദ്ദീനാണ് മരിച്ചത്. ​ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെ തൃക്കുന്നപ്പുഴയിലെ കുമ്പളത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.

## Article Content

പേരക്കുട്ടിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മുത്തച്ഛൻ കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര മിൽമയിലെ റിട്ട. ജീവനക്കാരൻ പുന്നപ്ര പള്ളിവേളിയിൽ പി.എം. നാസിമുദ്ദീനാണ് മരിച്ചത്. ​ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെ തൃക്കുന്നപ്പുഴയിലെ കുമ്പളത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.

ആറാട്ടുപുഴ വെള്ളേക്കാട്ടിൽ അഷ്റഫിന്റെയും റസിയയുടെയും മകൾ റെയ്‌സ ഫാത്തിമയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് റസിയയുടെ പിതാവായ നാസിമുദ്ദീൻ എത്തിയത്. നിക്കാഹ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഓഡിറ്റോറിയത്തിൽ നിന്ന് അടുത്തുള്ള പള്ളിയിലേക്ക് പോകുന്നതിനായി ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ​ഉടൻതന്നെ തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: റംല, മക്കൾ: ഷാഫി, ഷഫീക്ക് (സൗദി), റസിയ. മരുമക്കൾ: അഷ്റഫ്, ഹസീന, കൊച്ചുമോൾ .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316222/a-grandfather-collapsed-and-died-while-attending-his-grandsons-wedding)