---
title: "വായില്‍ നുരയും പതയും;  പാലോട്ട്‌ വാനരന്മാരെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി "
english_title: "A group of Palot monkeys were found dead."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316188/a-group-of-palot-monkeys-were-found-dead"
published_at: "2025-09-21T18:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfeffb1dc3e_monkry.jpg"
keywords: []
---

# വായില്‍ നുരയും പതയും;  പാലോട്ട്‌ വാനരന്മാരെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി 

> **Lead Summary:** പാലോട്ട്‌ വാനരന്മാരെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. 13 വാനരന്മാരെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. പാലോട് - മങ്കയം പമ്പ് ഹൗസിന് സമീപത്തെ റബ്ബര്‍ മരത്തിലും ആറ്റിലുമാണ് വാനരന്‍മാരെ ചത്തനിലയിലും അവശനിലയിലും കണ്ടെത്തിയത്. വാനരന്മാരുടെ വായില്‍നിന്നു നുരയും പതയും വന്ന നിലയിലാണ്.

## Article Content

പാലോട്ട്‌ വാനരന്മാരെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. 13 വാനരന്മാരെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. പാലോട് - മങ്കയം പമ്പ് ഹൗസിന് സമീപത്തെ റബ്ബര്‍ മരത്തിലും ആറ്റിലുമാണ് വാനരന്‍മാരെ ചത്തനിലയിലും അവശനിലയിലും കണ്ടെത്തിയത്. വാനരന്മാരുടെ വായില്‍നിന്നു നുരയും പതയും വന്ന നിലയിലാണ്.

ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് പ്രദേശവാസികള്‍ വാനരന്മാരെ കണ്ടെത്തിയത്. ഉടന്‍തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. ആര്‍ആര്‍ടി സംഘം എത്തി ചത്ത വാനരന്‍മാരെ കൂട്ടിലാക്കി പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലേക്ക് മാറ്റി. എങ്ങനെ മരണം സംഭവിച്ചു എന്നറിയാന്‍ പാലോട് അനിമല്‍ ഡിസീസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

വാനരശല്യം രൂക്ഷമായതുകൊണ്ട് ആരെങ്കിലും വിഷംവെച്ചതാണോ അതോ എന്തെങ്കിലും അസുഖം വന്ന് ചത്തതാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316188/a-group-of-palot-monkeys-were-found-dead)