---
title: "വ്യാജ ആപ്പിലൂടെയുള്ള ഓൺലൈൻ ട്രേഡിങ് വഴി ഒമ്പത് ലക്ഷം തട്ടി; കർണാടക സ്വദേശി പൊലീസിന്‍റെ പിടിയിൽ"
english_title: "Karnataka native arrested by police for cheating 9 lakhs through online trading through fake app"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316187/karnataka-native-arrested-by-police-for-cheating-9-lakhs-through-online-trading-through-fake-app"
published_at: "2025-09-21T17:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfe75e6868e_fgfdg.jpg"
keywords: []
---

# വ്യാജ ആപ്പിലൂടെയുള്ള ഓൺലൈൻ ട്രേഡിങ് വഴി ഒമ്പത് ലക്ഷം തട്ടി; കർണാടക സ്വദേശി പൊലീസിന്‍റെ പിടിയിൽ

> **Lead Summary:** **തുമ്പ: ( **[www.truevisionnews.com]** )** തിരുവനന്തപുരം തുമ്പയിൽ ഓൺലൈൻ ട്രേഡിങ് വഴി പണം തട്ടിയ കർണാടക സ്വദേശി അറസ്റ്റിൽ. 9 ലക്ഷത്തി നാല്പതിനായിരം രൂപയാണ് തട്ടിയെടുത്തത്. കർണാടക സ്വദേശിയായ പ്രകാശ് ഇരപ്പയെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം കുളത്തൂർ ആറ്റിപ്ര സ്വദേശിയായ ജയിംസ് സുകുമാരനിൽ നിന്നാണ് പണം തട്ടിയത്. 2024ൽ ആയിരുന്നു തട്ടിപ്പ്.

## Article Content

**തുമ്പ: ( **[www.truevisionnews.com]** )** തിരുവനന്തപുരം തുമ്പയിൽ ഓൺലൈൻ ട്രേഡിങ് വഴി പണം തട്ടിയ കർണാടക സ്വദേശി അറസ്റ്റിൽ. 9 ലക്ഷത്തി നാല്പതിനായിരം രൂപയാണ് തട്ടിയെടുത്തത്. കർണാടക സ്വദേശിയായ പ്രകാശ് ഇരപ്പയെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം കുളത്തൂർ ആറ്റിപ്ര സ്വദേശിയായ ജയിംസ് സുകുമാരനിൽ നിന്നാണ് പണം തട്ടിയത്. 2024ൽ ആയിരുന്നു തട്ടിപ്പ്.

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിൽ വ്യാജ ആപ്പ് രൂപീകരിച്ച് ആയിരുന്നു തട്ടിപ്പ് നടത്തിയത്. ദില്ലി, കർണാടക എന്നിവിടങ്ങളിലെ രണ്ട് അക്കൗണ്ടുകൾ വഴിയാണ് പണം തട്ടിയെടുത്തത്. മറ്റൊരു സംഭവത്തിൽ ആറുമാസം മുൻപ് ഓൺലൈൻ തട്ടിപ്പിന് ഇരയായി 3.75 കോടി രൂപ നഷ്ടപ്പെട്ട പ്രവാസിയായ എൻജിനീയറെ കബളിപ്പിച്ച് ഓൺലൈൻതട്ടിപ്പു സംഘം വീണ്ടും 13 കോടി രൂപ കൂടി തട്ടിയത് ഓഗസ്റ്റ് മാസത്തിലാണ്. കവടിയാർ ജവഹർ നഗറിലെ ഫ്ലാറ്റിൽ താമസിക്കുന്ന 69കാരനാണ് പണം നഷ്ടമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316187/karnataka-native-arrested-by-police-for-cheating-9-lakhs-through-online-trading-through-fake-app)