---
title: "വരും മണിക്കൂറുകളിൽ  മഴ തകർത്ത് പെയ്യും; കോഴിക്കോട്, വയനാട്, കണ്ണൂര്‍  ഉൾപ്പെടെയുള്ള പത്ത് ജില്ലകളിൽ  മഴയ്ക്ക്  സാധ്യത"
english_title: "Heavy rains will fall in ten districts of Kerala in the coming hours."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316185/heavy-rains-will-fall-in-ten-districts-of-kerala-in-the-coming-hours"
published_at: "2025-09-21T17:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfe4d68e6d6_rai.jpg"
keywords: []
---

# വരും മണിക്കൂറുകളിൽ  മഴ തകർത്ത് പെയ്യും; കോഴിക്കോട്, വയനാട്, കണ്ണൂര്‍  ഉൾപ്പെടെയുള്ള പത്ത് ജില്ലകളിൽ  മഴയ്ക്ക്  സാധ്യത

> **Lead Summary:** കേരളത്തിലെ പത്ത് ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ തകർത്ത് പെയ്യും. വൈകിട്ട് നാല് മണി മുതലുള്ള മൂന്ന് മണിക്കൂറിലാണ് മഴ പെയ്യുക. നാല് മണി മുതലുള്ള അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴ പെയ്യും.

## Article Content

കേരളത്തിലെ പത്ത് ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ തകർത്ത് പെയ്യും. വൈകിട്ട് നാല് മണി മുതലുള്ള മൂന്ന് മണിക്കൂറിലാണ് മഴ പെയ്യുക. നാല് മണി മുതലുള്ള അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴ പെയ്യും.

അതേസമയം, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316185/heavy-rains-will-fall-in-ten-districts-of-kerala-in-the-coming-hours)