---
title: "വേഗം അടുക്കളയിലേക്ക് വരൂ ....; തട്ടുകടകളിലെ സ്പെഷ്യൽ 'മസാല ബോണ്ട' വീട്ടിൽ ഉണ്ടാക്കാം"
english_title: "Masala Bonda can now be easily prepared at home racipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316167/masala-bonda-can-now-be-easily-prepared-at-home-racipe"
published_at: "2025-09-21T15:19:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfca6dee3f1_bonda.jpg"
keywords: []
---

# വേഗം അടുക്കളയിലേക്ക് വരൂ ....; തട്ടുകടകളിലെ സ്പെഷ്യൽ 'മസാല ബോണ്ട' വീട്ടിൽ ഉണ്ടാക്കാം

> **Lead Summary:** തട്ടുകടകളിൽ കാണുന്ന മസാല ബോണ്ട ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് . മസാല ബോണ്ട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ?

## Article Content

തട്ടുകടകളിൽ കാണുന്ന മസാല ബോണ്ട ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് . മസാല ബോണ്ട എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ?

**ചേരുവകൾ**

*എണ്ണ*

*സവാള*

*ഇഞ്ചി*

*വെളുത്തുള്ളി*

*പച്ചമുളക്*

*ഉപ്പ്*

*മഞ്ഞൾപൊടി*

*കുരുമുളകുപൊടി*

*ഉരുളക്കിഴങ്ങ് വേവിച്ചത്*

*മൈദ *

*കടലമാവ് *

*മുളകുപൊടി*

*വെള്ളം*

തയ്യാറാക്കുന്ന വിധം :

*ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം സവാള ഇഞ്ചി വെളുത്തുള്ളി ഇവ ചേർത്ത് വഴറ്റാം, ഉപ്പും ചേർക്കാം. ചെറുതായി വഴന്നു കഴിയുമ്പോൾ മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ചേർക്കാം. മസാലയുമായി നന്നായി യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം ഈ മിക്സിന്റെ ചൂട് പോകുമ്പോൾ ചെറിയ ബോളുകൾ ആക്കി മാറ്റാം.*

*ഇനി ഒരു ബൗളിലേക്ക് മൈദ കടലമാവ് ഉപ്പ് കുരുമുളകുപൊടി മുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്തശേഷം വെള്ളമൊഴിച്ച് യോജിപ്പിച്ച് കട്ടിയുള്ള ബാറ്റർ ആക്കാം, ഇനി ഓരോ മസാല ബോളുകളും ഈ ബാറ്ററിൽ മുക്കുക ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം.*

*
*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316167/masala-bonda-can-now-be-easily-prepared-at-home-racipe)