---
title: "പെൺസുഹൃത്തുക്കൾക്കൊപ്പം പാർക്കിലിരിക്കുന്ന ദൃശ്യം പ്രചരിച്ചു; ദൃശ്യം പകർത്തിയത് വീട്ടമ്മ, മനംനൊന്ത് 21-കാരൻ ജീവനൊടുക്കി"
english_title: "21 year old man committed suicide out of frustration"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316159/21-year-old-man-committed-suicide-out-of-frustration"
published_at: "2025-09-21T14:39:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfc0ee48e84_WhatsApp_Image_2025-09-21_at_2.39.51_PM.jpeg"
keywords: []
---

# പെൺസുഹൃത്തുക്കൾക്കൊപ്പം പാർക്കിലിരിക്കുന്ന ദൃശ്യം പ്രചരിച്ചു; ദൃശ്യം പകർത്തിയത് വീട്ടമ്മ, മനംനൊന്ത് 21-കാരൻ ജീവനൊടുക്കി

> **Lead Summary:** **മൈസൂരു: ( **[www.truevisionnews.com]**[ )]** പെൺസുഹൃത്തുക്കൾക്കൊപ്പം പാർക്കിലിരിക്കുന്ന വീഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനെത്തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ഹാസൻ താലൂക്കിലെ മൊസാലെ ഹൊസഹള്ളി ഡിഗ്രി കോളേജിൽ അവസാന വർഷ ബിഎ വിദ്യാർഥിയായ കല്ലേനഹള്ളി സ്വദേശിയായ കെ. പവൻ ആണ് മരിച്ചത്.

## Article Content

**മൈസൂരു: ( **[www.truevisionnews.com]**[ )]** പെൺസുഹൃത്തുക്കൾക്കൊപ്പം പാർക്കിലിരിക്കുന്ന വീഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനെത്തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ഹാസൻ താലൂക്കിലെ മൊസാലെ ഹൊസഹള്ളി ഡിഗ്രി കോളേജിൽ അവസാന വർഷ ബിഎ വിദ്യാർഥിയായ കല്ലേനഹള്ളി സ്വദേശിയായ കെ. പവൻ ആണ് മരിച്ചത്.

പവൻ ഹാസൻ പട്ടണത്തിലെ ഒരു പാർക്കിൽ പെൺസുഹൃത്തുക്കൾക്കൊപ്പം ഇരിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഇവരുടെ വീഡിയോ വീട്ടമ്മ മൊബൈലിൽ പകർത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. പൊതുസ്ഥലത്ത് വിദ്യാർഥികൾ മോശമായി പെരുമാറുന്നുവെന്ന തരത്തിലായിരുന്നു വീഡിയോ.

ഇതിൽ മനംനൊന്ത് പവൻ അവരെ വിളിച്ച് വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ, വീട്ടമ്മ വഴങ്ങാതിരുന്നതോടെ പവൻ വീട്ടിലെ പശുത്തൊഴുത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. ഹാസൻ റൂറൽ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316159/21-year-old-man-committed-suicide-out-of-frustration)