---
title: "ബാങ്ക് ജോലിയാണോ സ്വപ്നം? എന്നാൽ ഈ അവസരം പാഴാക്കരുത്,  ബാങ്ക് ഓഫ് ബറോഡയിൽ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Bank of Baroda has invited applications for various posts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316145/bank-of-baroda-has-invited-applications-for-various-posts"
published_at: "2025-09-21T13:43:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfb3f4cc1df_joob.jpg"
keywords: []
---

# ബാങ്ക് ജോലിയാണോ സ്വപ്നം? എന്നാൽ ഈ അവസരം പാഴാക്കരുത്,  ബാങ്ക് ഓഫ് ബറോഡയിൽ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ബാങ്ക് ഓഫ് ബറോഡയിൽ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ. ഒക്ടോബർ 9 വരെ അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് bankofbaroda.bank.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

## Article Content

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ. ഒക്ടോബർ 9 വരെ അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് bankofbaroda.bank.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

*യോഗ്യത:*

*ചീഫ് മാനേജർ- ഇൻവെസ്റ്റർ റിലേഷൻസ്(2 പോസ്റ്റ്)*

*ഇക്കണോമിക്സ് അല്ലെങ്കിൽ കൊമേഴ്സിൽ ബിരുദം. സി.എ, എം.ബി.എ/ ഐ.ഐ.എം സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.*

*പ്രവൃത്തി പരിചയം: ഇൻവെസ്റ്റർ റിലേഷൻ/ കോർപ്പറേറ്റ്‍ കമ്യൂണിക്കേഷൻ/ ഗവേഷണത്തിൽ 8 വർഷത്തെ പരിചയം*

*ശമ്പളം: 1,02,300-1,20,940 രൂപയാണ് ശമ്പളം*

*മാനേജർ-ട്രേഡ് ഫിനാൻസ് ഓപ്പറേഷൻ(14 ഒഴിവ്)*

*പ്രായം:24-34*

*യോഗ്യത: ബിരുദം: ഐ.ഐ.ബി.എഫ് ഫോറെക്സ്, സി.ഡി.സി.എസ്, അല്ലെങ്കിൽ സി.ഐ.ടി.എഫ് സർട്ടിഫിക്കേഷനുള്ളവർക്ക് മുൻഗണന പ്രവൃത്തി പരിചയം: ബാങ്കുകളിൽ ട്രേഡ് ആൻഡ് ഫിനാൻസിൽ 2 വർഷം*

*ശമ്പളം: 64,820-93,960*

*സീനിയർ മാനേജർ- ഫോറെക്സ് അക്യുസിഷൻ ആൻഡ് റിലേഷൻഷിപ്പ്(5 പോസ്റ്റ്)*

*പ്രായം: 29-39*

*യോഗ്യത: ബിരുദം+ ഫുൾ ടൈം. എം.ബി.എ/ സെയിൽസ്/മാർക്കറ്റിങ്/ ഫിനാൻസ്/ട്രേഡ് ഫിനാൻസ് എന്നിവയിൽ പി.ജി.ഡി.എം*

*പ്രവൃത്തി പരിചയം: 5 വർഷം ബാങ്കിലും 3 വർഷം ട്രേഡ് ഫിനാൻസിലും പ്രവൃത്തി പരിചയം. ഫോറെക്സ് ട്രേഡ് ഉള്ളവർക്ക് മുൻഗണന*

*ശമ്പളം: 85,920-1,05,280*

*താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316145/bank-of-baroda-has-invited-applications-for-various-posts)