---
title: "പതിനൊന്ന് പേർ സ്ത്രീകൾ, ഗസ്റ്റ് ഹൗസിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് തകർത്തതായി പൊലീസ്; 14 പേർ പിടിയിൽ"
english_title: "Eleven women bust sex racket operating in guesthouse 14 arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316140/eleven-women-bust-sex-racket-operating-in-guesthouse-14-arrested"
published_at: "2025-09-21T13:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfb10617114_gggg.jpg"
keywords: []
---

# പതിനൊന്ന് പേർ സ്ത്രീകൾ, ഗസ്റ്റ് ഹൗസിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് തകർത്തതായി പൊലീസ്; 14 പേർ പിടിയിൽ

> **Lead Summary:** **അയോധ്യ : ( **[www.truevisionnews.com]** ) ** അയോധ്യയിൽ ​ഗസ്റ്റ് ഹൗസിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് തകർത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ 14 പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ 11 പേർ സ്ത്രീകളാണ്. വെള്ളി, ശനി ദിവസങ്ങളിൽ രാത്രിയാണ് പ്രദേശത്ത് പൊലീസ് തെരച്ചിൽ നടത്തിയത്. ​

## Article Content

**അയോധ്യ : ( **[www.truevisionnews.com]** ) ** അയോധ്യയിൽ ​ഗസ്റ്റ് ഹൗസിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് തകർത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ 14 പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ 11 പേർ സ്ത്രീകളാണ്. വെള്ളി, ശനി ദിവസങ്ങളിൽ രാത്രിയാണ് പ്രദേശത്ത് പൊലീസ് തെരച്ചിൽ നടത്തിയത്. ​

ഗസ്റ്റ് ഹൗസിന്റെ നടത്തിപ്പുകാരായ ​ഗണേഷ് അ​ഗർവാൾ, രണ്ട് സഹായികൾ, 11സ്ത്രീകൾ എന്നിവരാണ് അറസ്റ്റിലായത്. രാത്രിയോടെ പൊലീസ് ​ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന സ്ത്രീകൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്നീട് ഇവരെ പിടികൂടി.

ബിഹാറിൽ നിന്നും ​ഗൊരഖ്പൂരിൽ‌ നിന്നുമാണ് സ്ത്രീകളെ ​ഗസ്റ്റ് ഹൗസ് നടത്തിപ്പുകാരൻ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരെ പുറത്തുപോകാൻ അനുവദിച്ചിരുന്നില്ലെന്നും ഭക്ഷണവും വെള്ളവും എത്തിച്ച് നൽകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അയോധ്യയിൽ ഇത്തരത്തിൽ നിരവധി സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവ കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316140/eleven-women-bust-sex-racket-operating-in-guesthouse-14-arrested)