---
title: "എന്തോ ഭാഗ്യം .....! ഹോട്ടലിലെ ടോയ്‌ലറ്റ് സീറ്റില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; വിനോദസഞ്ചാരി രക്ഷപെട്ടത് തലനാരിഴയ്ക്ക് - വിഡിയോ"
english_title: "A cobra slithered onto a hotel toilet seat in Ajmer Tourist barely escaped Video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316128/a-cobra-slithered-onto-a-hotel-toilet-seat-in-ajmer-tourist-barely-escaped-video"
published_at: "2025-09-21T12:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfa1651737a_ggg.jpg"
keywords: []
---

# എന്തോ ഭാഗ്യം .....! ഹോട്ടലിലെ ടോയ്‌ലറ്റ് സീറ്റില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; വിനോദസഞ്ചാരി രക്ഷപെട്ടത് തലനാരിഴയ്ക്ക് - വിഡിയോ

> **Lead Summary:** **( **[www.truevisionnews.com]** ) ** പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ അജ്മീറിലെ ഹോട്ടലില്‍‌ വിനോദസഞ്ചാരികളെ ഞെട്ടിച്ച് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. രണ്ടാം നിലയിലെ ഹോട്ടല്‍‌ മുറിയിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. അതും ടോയ്‌ലറ്റ് സീറ്റില്‍. കമോഡ് സംവിധാനം വഴിയാണ് പാമ്പ് കയറിയത് എന്നാണ് സൂചന.

## Article Content

**( **[www.truevisionnews.com]** ) ** പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ അജ്മീറിലെ ഹോട്ടലില്‍‌ വിനോദസഞ്ചാരികളെ ഞെട്ടിച്ച് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. രണ്ടാം നിലയിലെ ഹോട്ടല്‍‌ മുറിയിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. അതും ടോയ്‌ലറ്റ് സീറ്റില്‍. കമോഡ് സംവിധാനം വഴിയാണ് പാമ്പ് കയറിയത് എന്നാണ് സൂചന.

ഒരു വിനോദസഞ്ചാരി ശുചിമുറിയില്‍ കയറിയതിന് പിന്നാലെയാണ് ടോയ്‌ലറ്റ് സീറ്റില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖനെ കണ്ടത്. സംഭവത്തിന്‍റെ [**വിഡിയോ**](https://x.com/Bharatkebat/status/1969313157542772786)കള്‍ സോഷ്യല്‍മീഡിയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജസ്ഥാൻ കോബ്ര ടീം ഉടന്‍ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. ഏറെ നേരത്തെ പരിശ്രമഫലമായാണ് പാമ്പിനെ പിടികൂടിയത്.

ശേഷം മൂർഖനെ അടുത്തുള്ള കാട്ടിലേക്ക് തുറന്നുവിട്ടു. പെണ്‍ മൂര്‍ഖനെയാണ് കണ്ടെത്തിയത്. വര്‍ധിച്ചുവരുന്ന താപനില, സ്വാഭാവിക ആവാസവ്യവസ്ഥകളുടെ അഭാവം, നഗരവൽക്കരണം, വനനശീകരണം എന്നിങ്ങനെ നിരവധി കാരണങ്ങളാണ് ഇന്ന് വിഷപാമ്പുകളെ മനുഷ്യവാസ കേന്ദ്രങ്ങളിലും വീടുകളിലും കാണ്ടെത്താന്‍ കാരണം. മഴക്കാലത്ത് പാമ്പുകൾ പലപ്പോഴും വരണ്ട നിലം തേടിയും വീടുകളിലും കുളിമുറികളിലും എത്താറുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316128/a-cobra-slithered-onto-a-hotel-toilet-seat-in-ajmer-tourist-barely-escaped-video)