---
title: "കയറിൽ തൂങ്ങിയ നിലയിൽ....! കാമുകൻ ജീവനൊടുക്കി, പിന്നാലെ 19-കാരിയുടെ ആത്മഹത്യാശ്രമം; വാതിൽത്തകർത്ത് രക്ഷപ്പെടുത്തി പോലീസ്"
english_title: "Boyfriend commits suicide 19-year-old attempts suicide Police rescue her by breaking down the door"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316118/boyfriend-commits-suicide-19-year-old-attempts-suicide-police-rescue-her-by-breaking-down-the-door"
published_at: "2025-09-21T11:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf975f7720b_WhatsApp_Image_2025-09-21_at_11.42.32_AM.jpeg"
keywords: []
---

# കയറിൽ തൂങ്ങിയ നിലയിൽ....! കാമുകൻ ജീവനൊടുക്കി, പിന്നാലെ 19-കാരിയുടെ ആത്മഹത്യാശ്രമം; വാതിൽത്തകർത്ത് രക്ഷപ്പെടുത്തി പോലീസ്

> **Lead Summary:** **മുംബൈ:( **[www.truevisionnews.com]** )** കാമുകന്‍ ജീവനൊടുക്കിയതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച 19-കാരിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി പോലീസ്. മുംബൈയിലെ പവായിലാണ് സംഭവം. തക്കസമയത്തുള്ള പോലീസിന്‍റെ ഇടപെടലാണ് പെൺകുട്ടിയുടെ ജീവൻരക്ഷിച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പെൺകുട്ടി.

## Article Content

**മുംബൈ:( **[www.truevisionnews.com]** )** കാമുകന്‍ ജീവനൊടുക്കിയതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച 19-കാരിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി പോലീസ്. മുംബൈയിലെ പവായിലാണ് സംഭവം. തക്കസമയത്തുള്ള പോലീസിന്‍റെ ഇടപെടലാണ് പെൺകുട്ടിയുടെ ജീവൻരക്ഷിച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പെൺകുട്ടി.

ശനിയാഴ്ചയാണ് യുവതിയുടെ കാമുകനായ 19-കാരന്‍ ആത്മഹത്യ ചെയ്തത്. ഇരുവരും തമ്മിലുള്ള സ്‌നേഹബന്ധം അറിയാമായിരുന്ന 19-കാരന്റെ വീട്ടുകാര്‍ ആത്മഹത്യയ്ക്ക് പിന്നില്‍ യുവതിയാണെന്ന് കുറ്റപ്പെടുത്തി. ആണ്‍സുഹൃത്തിന്റെ മരണവും വീട്ടുകാരുടെ കുറ്റപ്പെടുത്തലും മാനസികമായി തളർത്തി. പെൺകുട്ടി വീടിനുള്ളിൽ കയറി വാതിലടച്ചതായി അറിഞ്ഞ പോലീസ് സ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു.

പോലീസ് സംഘം എത്തിയപ്പോള്‍ പെൺകുട്ടിയുടെ വീട് അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് കോണ്‍സ്റ്റബിള്‍മാരിലൊരാള്‍ വീടിന്റെ കതക് ചവിട്ടിതുറന്നു. വാതില്‍ തുറന്ന് അകത്തുകയറിയപ്പോള്‍ കയറിൽ തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് യുവതിയെ ആശുപത്രിയിലെത്തിച്ചു.

തക്കസമയത്ത് എത്തിച്ചതിനാൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. പെൺകുട്ടിയുടെ ചികിത്സ തുടരുകയാണെന്നും അവർ വ്യക്തമാക്കി. 19-കാരന്‍ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316118/boyfriend-commits-suicide-19-year-old-attempts-suicide-police-rescue-her-by-breaking-down-the-door)