---
title: "തളിപ്പറമ്പിൽ ജോലിക്കിടെ  മധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു"
english_title: "A young man and a middle-aged man collapsed and died while working in Taliparamba."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316105/a-young-man-and-a-middle-aged-man-collapsed-and-died-while-working-in-taliparamba"
published_at: "2025-09-21T10:56:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68cf8cb6ebf2e_dead.jpg"
keywords: []
---

# തളിപ്പറമ്പിൽ ജോലിക്കിടെ  മധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** ജോലിക്കിടയില്‍ മുയ്യം സ്വദേശി കുഴഞ്ഞുവീണു മരിച്ചു.മുയ്യത്തെ അവരാക്കന്‍ വീട്ടില്‍ എ.സൈനുദ്ദീനാണ് മരിച്ചത്.

## Article Content

ജോലിക്കിടയില്‍ മുയ്യം സ്വദേശി കുഴഞ്ഞുവീണു മരിച്ചു.മുയ്യത്തെ അവരാക്കന്‍ വീട്ടില്‍ എ.സൈനുദ്ദീനാണ് മരിച്ചത്.

കാക്കാത്തോട് റോഡിലെ അറേബ്യന്‍ സൂക്ക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സൈനുദ്ദീന്‍ .ഇന്ന് രാവിലെ 9.45 ന് ജോലിക്കിടയില്‍ നെഞ്ചുവേദന വന്ന് കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . ഭാര്യ മുംതാസ്, മക്കള്‍: ഫാത്തിമ, അബ്ദുള്ള, സുഹൈല്‍, ഷാഹില്‍.സഹോദരങ്ങള്‍- അഷ്റഫ്, ജബ്ബാര്‍, അബ്ദുല്‍ കരീം, നബീസ, സാറബി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316105/a-young-man-and-a-middle-aged-man-collapsed-and-died-while-working-in-taliparamba)