---
title: "കാണാതായ ഒ​ന്നാം വ​ർ​ഷ കോളേജ് വി​ദ്യാ​ർ​ഥിയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Missing first year college student found dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316094/missing-first-year-college-student-found-dead"
published_at: "2025-09-21T10:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf84247c7df_yufyu.jpg"
keywords: []
---

# കാണാതായ ഒ​ന്നാം വ​ർ​ഷ കോളേജ് വി​ദ്യാ​ർ​ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **മം​ഗ​ളൂ​രു: ( **[www.truevisionnews.com]** )** ഹെ​മ്മാ​ഡി​യി​ൽ സ്വ​കാ​ര്യ കോ​ള​ജ് ഒ​ന്നാം വ​ർ​ഷ പി.​യു വി​ദ്യാ​ർ​ഥി ഹെ​മ്മാ​ഡി സ​ന്തോ​ഷ് ന​ഗ​റി​ലെ ല​വേ​ഷ് പൂ​ജാ​രി​യു​ടെ മ​ക​ൻ ന​മേ​ഷ് പൂ​ജാ​രി​യെ ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് കോ​ള​ജ് വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​തെ ന​മേ​ഷി​നെ കാ​ണാ​താ​യി​രു​ന്നു.

## Article Content

**മം​ഗ​ളൂ​രു: ( **[www.truevisionnews.com]** )** ഹെ​മ്മാ​ഡി​യി​ൽ സ്വ​കാ​ര്യ കോ​ള​ജ് ഒ​ന്നാം വ​ർ​ഷ പി.​യു വി​ദ്യാ​ർ​ഥി ഹെ​മ്മാ​ഡി സ​ന്തോ​ഷ് ന​ഗ​റി​ലെ ല​വേ​ഷ് പൂ​ജാ​രി​യു​ടെ മ​ക​ൻ ന​മേ​ഷ് പൂ​ജാ​രി​യെ ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് കോ​ള​ജ് വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​തെ ന​മേ​ഷി​നെ കാ​ണാ​താ​യി​രു​ന്നു.

ഈ​യി​ടെ വീ​ട്ടു​കാ​ർ ഐ​ഫോ​ൺ സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രു​ന്നു, അ​ത് വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് ബൈ​ക്ക് മാ​ത്രം എ​ടു​ത്തു. വാ​ഹ​ന​വും കോ​ള​ജ് ബാ​ഗും പി​ന്നീ​ട് ക​ന്ന​ട​കു​ദ്രു ന​ദീ​തീ​ര​ത്ത് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​മേ​ഷി​ന്റെ കു​ടും​ബം കു​ന്താ​പു​രം ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് തീ​വ്ര​മാ​യ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

ഫ​യ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി സ​ർ​വി​സ​സ് സം​ഘ​വും പ്രാ​ദേ​ശി​ക നീ​ന്ത​ൽ​ക്കാ​ര​നാ​യ ദി​നേ​ശ് ഖാ​ർ​വി​യും മ​റ്റ് താ​മ​സ​ക്കാ​രും ചേ​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ക​ന്ന​ട​കു​ദ്രു ന​ദി​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി. എ​ന്നാ​ൽ, ശ​നി​യാ​ഴ്ച രാ​വി​ലെ ഗം​ഗോ​ള്ളി​യി​ലെ ഡാ​കു​ഹി​ത്‌​ലു ന​ദി​യി​ൽ​നി​ന്നാ​ണ് ന​മേ​ഷി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മ​ര​ണ​കാ​ര​ണം അ​ജ്ഞാ​ത​മാ​യി തു​ട​രു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316094/missing-first-year-college-student-found-dead)