---
title: "കെട്ടുകാഴ്ച നിർമാണത്തിനിടെ കാൽവഴുതി വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Worker dies after slipping and falling during construction work"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316052/worker-dies-after-slipping-and-falling-during-construction-work"
published_at: "2025-09-20T21:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cecba004a35_yrt.jpg"
keywords: []
---

# കെട്ടുകാഴ്ച നിർമാണത്തിനിടെ കാൽവഴുതി വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **ആലപ്പുഴ: ( **[www.truevisionnews.com]** )** കായംകുളത്ത് കെട്ടുകാഴ്ച നിർമാണത്തിനിടെ കാൽവഴുതി വീണ് തൊഴിലാളി മരിച്ചു. കറ്റാനം കണ്ണനാകുഴി കല്ലരിക്കും വിളയിൽ രവീന്ദ്രൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

## Article Content

**ആലപ്പുഴ: ( **[www.truevisionnews.com]** )** കായംകുളത്ത് കെട്ടുകാഴ്ച നിർമാണത്തിനിടെ കാൽവഴുതി വീണ് തൊഴിലാളി മരിച്ചു. കറ്റാനം കണ്ണനാകുഴി കല്ലരിക്കും വിളയിൽ രവീന്ദ്രൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

കായംകുളം ടെക്സ്മോ ജംക്ഷനിൽ ചിറക്കടവത്ത് ഓച്ചിറ ഇരുപത്തി എട്ടാം ഓണ ഉത്സവത്തിനു കൊണ്ടുപോകാനുള്ള കെട്ടുകാഴ്ചയുടെ നിർമാണം നടക്കുമ്പോഴായിരുന്നു അപകടം. രവീന്ദ്രനെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആയിരുന്നു മരണം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316052/worker-dies-after-slipping-and-falling-during-construction-work)