---
title: "'രതീഷേ എണീക്ക് ... മലയാളികളുടെ വയർ ഇനിയും വീർക്കും'; ചില്ലുംകൂട്ടിലെ പലഹാരങ്ങളുടെ വില താഴേക്ക്, പുതിയ ജി.എസ്.ടി നിരക്ക് "
english_title: "new gst price kerala september 22th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316043/new-gst-price-kerala-september-22th"
published_at: "2025-09-20T20:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cebde681d5d_2.jpg"
keywords: []
---

# 'രതീഷേ എണീക്ക് ... മലയാളികളുടെ വയർ ഇനിയും വീർക്കും'; ചില്ലുംകൂട്ടിലെ പലഹാരങ്ങളുടെ വില താഴേക്ക്, പുതിയ ജി.എസ്.ടി നിരക്ക് 

> **Lead Summary:** **കൊച്ചി: ** പുതിയ ജി.എസ്.ടി പരിഷ്‍കരണം സെപ്റ്റംബർ 22ന് പ്രാബല്യത്തിൽ വരുന്നതോടെ മലയാളികൾക്ക് സന്തോഷിക്കാവുന്ന മറ്റൊരു കാര്യവുമുണ്ട്. എല്ലാവരുടെയും ഇഷ്ട വിഭവമായ പഴംപൊരിക്ക് വില കുറയും. സംസ്ഥാനത്തെ ബേക്കറികളിലും മറ്റും പഴംപൊരിയുടെ വിലയിൽ 10 ശതമാനത്തിന്റെ കുറവുണ്ടാകാനാണ് സാധ്യത. പഴംപൊരിക്ക് മാത്രമല്ല, വട, അട, കൊഴുക്കട്ട എന്നിവക്കും ഇനി വില കുറയും. ഇവയുടെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ചുശതമാനമായാണ് കുറച്ചിരിക്കുന്നത്.

## Article Content

**കൊച്ചി: ** പുതിയ ജി.എസ്.ടി പരിഷ്‍കരണം സെപ്റ്റംബർ 22ന് പ്രാബല്യത്തിൽ വരുന്നതോടെ മലയാളികൾക്ക് സന്തോഷിക്കാവുന്ന മറ്റൊരു കാര്യവുമുണ്ട്. എല്ലാവരുടെയും ഇഷ്ട വിഭവമായ പഴംപൊരിക്ക് വില കുറയും. സംസ്ഥാനത്തെ ബേക്കറികളിലും മറ്റും പഴംപൊരിയുടെ വിലയിൽ 10 ശതമാനത്തിന്റെ കുറവുണ്ടാകാനാണ് സാധ്യത. പഴംപൊരിക്ക് മാത്രമല്ല, വട, അട, കൊഴുക്കട്ട എന്നിവക്കും ഇനി വില കുറയും. ഇവയുടെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ചുശതമാനമായാണ് കുറച്ചിരിക്കുന്നത്.

അതുപോലെ 12 ശതമാനം ജി.എസ്.ടി ഉണ്ടായിരുന്ന മിക്സ്ചർ, വേഫറുകൾ എന്നീ ഉൽപ്പന്നങ്ങളുടെയും വില കുറയും. ഇവയും അഞ്ചുശതമാനം സ്ലാബിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇതോടെ പലഹാരങ്ങൾക്ക് ​സംസ്ഥാനത്തെ ബേക്കറികൾ ഏഴുശതമാനം മുതൽ 10 ശതമാനം വരെ വില കുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

അതേസമയം ജിഎസ്ടി ഒഴിവാക്കിയതോടെ ഹോട്ടലുകളില്‍ പോയി പൊറോട്ടയ്ക്ക് വില കുറഞ്ഞില്ലേ എന്ന് ചോദിക്കണ്ട. നിലവിലുള്ള വില തന്നെ കൊടുക്കേണ്ടിവരും. 18 ശതമാനമുണ്ടായിരുന്ന പൊറോട്ടയുടെയും ചപ്പാത്തിയുടെയും ജിഎസ്ടി തിങ്കളാഴ്ച മുതല്‍ പൂര്‍ണമായി ഇല്ലാതാവുമെങ്കിലും അത് പായ്ക്കറ്റിലുള്ളതിന് മാത്രമേ ബാധകമാകുകയുള്ളൂ. അതുകൊണ്ട് പൊറോട്ട പ്രേമികള്‍ അത്ര ആഹ്ലാദിക്കേണ്ട.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316043/new-gst-price-kerala-september-22th)