---
title: "കായലിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു"
english_title: "An eighth grade student drowned while bathing in a lake"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315987/an-eighth-grade-student-drowned-while-bathing-in-a-lake"
published_at: "2025-09-20T15:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce7466d4d50_hjgj.jpg"
keywords: []
---

# കായലിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

> **Lead Summary:** **തൃക്കരിപ്പൂർ(കാസർഗോഡ്): **കാസർകോഡ് തൃക്കരിപ്പൂരിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൃക്കരിപ്പൂർ കടപ്പുറത്തെ നിസാറിന്‍റെ മകൻ ഇ എം പി മുഹമ്മദ് ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങിത്താഴുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടയിലക്കാട് പാലത്തിന് സമീപമാണ് അപകടം നടന്നത്.

## Article Content

**തൃക്കരിപ്പൂർ(കാസർഗോഡ്): **കാസർകോഡ് തൃക്കരിപ്പൂരിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൃക്കരിപ്പൂർ കടപ്പുറത്തെ നിസാറിന്‍റെ മകൻ ഇ എം പി മുഹമ്മദ് ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങിത്താഴുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടയിലക്കാട് പാലത്തിന് സമീപമാണ് അപകടം നടന്നത്.

എളമ്പച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ്. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

**
**

**പ്രഥമശുശ്രൂഷയും പ്രതിരോധവും**

മുങ്ങിമരണം സംഭവിക്കുന്നത് തടയാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

**നീന്തൽ പഠിക്കുക: **നീന്തൽ ഒരു അടിസ്ഥാനപരമായ കഴിവാണ്. എല്ലാവരും നീന്തൽ പഠിക്കുന്നത് വളരെ സഹായകമാകും.

**ജലാശയങ്ങളിൽ ശ്രദ്ധിക്കുക: **ആഴമുള്ള പുഴകളിലോ കുളങ്ങളിലോ ഇറങ്ങുമ്പോൾ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുക.

**രക്ഷാപ്രവർത്തനം: **മുങ്ങുന്ന ഒരാളെ കണ്ടാൽ ലൈഫ് ജാക്കറ്റോ, വടികളോ, കയറോ എറിഞ്ഞുകൊടുത്ത് സഹായിക്കുക. നീന്താൻ അറിയാമെങ്കിൽ പോലും സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ രക്ഷിക്കാൻ ശ്രമിക്കുന്നത് കൂടുതൽ അപകടകരമാണ്.

**അടിയന്തര വൈദ്യസഹായം: **മുങ്ങിയ ആളെ പുറത്തെടുത്താൽ ഉടൻതന്നെ അടിയന്തര വൈദ്യസഹായം നൽകുക. ശ്വാസമില്ലെങ്കിൽ CPR (Cardiopulmonary Resuscitation) നൽകുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315987/an-eighth-grade-student-drowned-while-bathing-in-a-lake)