---
title: "ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റം, ക്യാമറകള്‍ നശിപ്പിച്ചു"
english_title: "BJP councilor commits suicide BJP workers attack journalists destroy cameras"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315958/bjp-councilor-commits-suicide-bjp-workers-attack-journalists-destroy-cameras"
published_at: "2025-09-20T12:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce57645dbe9_fdgr.jpg"
keywords: []
---

# ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റം, ക്യാമറകള്‍ നശിപ്പിച്ചു

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** തിരുവനന്തപുരം നഗരസഭയിലെ തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ അനിൽകുമാര്‍ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ വനിത മാധ്യമപ്രവര്‍ത്തകരെയടക്കം കയ്യേറ്റം ചെയ്യുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** തിരുവനന്തപുരം നഗരസഭയിലെ തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ അനിൽകുമാര്‍ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ വനിത മാധ്യമപ്രവര്‍ത്തകരെയടക്കം കയ്യേറ്റം ചെയ്യുകയായിരുന്നു.

ക്യാമറകളും നശിപ്പിച്ചു. വനിത മാധ്യമപ്രവര്‍ത്തകരയെടക്കം സ്റ്റെപ്പിൽ നിന്ന് തള്ളുകയായിരുന്നു. ഇന്ന് രാവിലെയാണ് തിരുമലയിലെ കൗണ്‍സിലര്‍ ഓഫീസിൽ അനിൽകുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.

അനിൽകുമാർ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315958/bjp-councilor-commits-suicide-bjp-workers-attack-journalists-destroy-cameras)