---
title: "ഇന്ന് എന്താ ചോറിന് കൂട്ടാൻ?  കൊതിയൂറും  മോര് കാച്ചിയത് ഉണ്ടാക്കിയാലോ അഞ്ച് മിനിറ്റിൽ ...."
english_title: "How to make a morukachiyathu easy racipe "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315908/how-to-make-a-morukachiyathu-easy-racipe"
published_at: "2025-09-20T10:52:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce3a481d554_curry.jpg"
keywords: []
---

# ഇന്ന് എന്താ ചോറിന് കൂട്ടാൻ?  കൊതിയൂറും  മോര് കാച്ചിയത് ഉണ്ടാക്കിയാലോ അഞ്ച് മിനിറ്റിൽ ....

> **Lead Summary:** വേഗത്തിൽ ചോറിന് കൂട്ടാൻ ഒരു മോര് കാച്ചിയത് ഉണ്ടാക്കിയാലോ .. ചോറിന്റെ കൂടെ കഴിക്കാൻ വേറെ ഒന്നും വേണ്ടി വരില്ല . അഞ്ച് മിനിറ്റിൽ നമുക്ക് കൂട്ടാൻ ഉണ്ടാക്കാം ..

## Article Content

വേഗത്തിൽ ചോറിന് കൂട്ടാൻ ഒരു മോര് കാച്ചിയത് ഉണ്ടാക്കിയാലോ .. ചോറിന്റെ കൂടെ കഴിക്കാൻ വേറെ ഒന്നും വേണ്ടി വരില്ല . അഞ്ച് മിനിറ്റിൽ നമുക്ക് കൂട്ടാൻ ഉണ്ടാക്കാം ..

**ചേരുവകൾ**

*കട്ടയില്ലാത്ത തൈര്*

*ചെറിയ ഉള്ളി അരിഞ്ഞത് *

*വെളുത്തുള്ളി അരിഞ്ഞത് *

*ഇഞ്ചി *

*ഉലുവ *

*കടുക് *

*വറ്റൽമുളക് *

*കറിവേപ്പില *

*വെളിച്ചെണ്ണ*

*ഉപ്പ് *

**തയാറാക്കുന്ന വിധം**

ആദ്യം തന്നെ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക്, ഉലുവ എന്നിവ പൊട്ടിച്ച ശേഷം ഉണക്ക മുളക്‌ , ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത് എന്നിവ ചേർത്ത് നന്നയി വഴറ്റി എടുക്കുക. തീ കുറച്ചു മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. പച്ചമണം മാറിയാൽ കട്ട ഇല്ലാതെ എടുത്ത തൈര് ചേർക്കുക . നന്നായി യോജിപ്പിച്ച് എടുത്ത് ആവശ്യത്തിന് ഉപ്പ് ചേർക്കുക. കറിവേപ്പില ചേർത്തു വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315908/how-to-make-a-morukachiyathu-easy-racipe)