---
title: "ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഗതാഗതക്കുരുക്കിലകപ്പെട്ടു;  കുഞ്ഞ് മരിച്ചു"
english_title: "A baby died after an ambulance got stuck in a traffic jam while being taken to a hospital in Thane."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315894/a-baby-died-after-an-ambulance-got-stuck-in-a-traffic-jam-while-being-taken-to-a-hospital-in-thane"
published_at: "2025-09-20T08:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce1f3ef0309_DEAD.jpg"
keywords: []
---

# ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഗതാഗതക്കുരുക്കിലകപ്പെട്ടു;  കുഞ്ഞ് മരിച്ചു

> **Lead Summary:** **മഹാരാഷ്ട്ര : ** താനെയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഗതാഗതക്കുരുക്കിലകപ്പെട്ട് കുഞ്ഞ് മരിച്ചു. വീട്ടിലെ ബാല്‍ക്കെണിയിൽ നിന്ന് വീണ് പരിക്കേറ്റ 16 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത് . മുംബൈ-അഹമ്മദാബാദ് ഹൈവേയിലെ ഗതാഗതക്കുരുക്കാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചത്.

## Article Content

**മഹാരാഷ്ട്ര : ** താനെയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഗതാഗതക്കുരുക്കിലകപ്പെട്ട് കുഞ്ഞ് മരിച്ചു. വീട്ടിലെ ബാല്‍ക്കെണിയിൽ നിന്ന് വീണ് പരിക്കേറ്റ 16 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത് . മുംബൈ-അഹമ്മദാബാദ് ഹൈവേയിലെ ഗതാഗതക്കുരുക്കാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ ചില ദിവസങ്ങളായി മുംബൈ-അഹമ്മദാബാദ്, മുംബൈ-നാസിക് ഹൈവേകളില്‍ ഗുരുതരമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആറു മണിക്കൂർ വരെ നീളുന്ന ഗതാഗതകുരുക്കാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമ്മമ്മയുടെ വീട്ടിൽ കളിക്കുന്നതിനിടെയാണ് കുഞ്ഞ് ബാല്‍ക്കെണിയിൽ നിന്ന് വീണത്.

ആദ്യം കുഞ്ഞിനെ അടുത്തുള്ള പാല്ഘർ നായ്ഗാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ഡോക്ടർമാർ അടിയന്തര ചികിത്സ നൽകുകയും പിന്നീട് മുംബൈയിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മുംബൈ-അഹമ്മദാബാദ് ദേശീയ പാതയില്‍ വെച്ചുണ്ടായ ഗതാഗതകുരുക്കിലകപ്പെട്ട് മരിക്കുകയായിരുന്നു.

താനെ-ഘോഡ്ബുണ്ടർ റോഡിൽ നടക്കുന്ന അറ്റകുറ്റപ്പണികളാണ് ഗതാഗതകുരുക്കിന് കാരണമായത്. രാവിലെ 6 മുതൽ രാത്രി 9 വരെ മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ താനെ ഭാഗം അടച്ചിട്ടതിനെ തുടര്‍ന്നാണ് ഗതാഗതകുരുക്കുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315894/a-baby-died-after-an-ambulance-got-stuck-in-a-traffic-jam-while-being-taken-to-a-hospital-in-thane)