---
title: "ആഗോള അയ്യപ്പ സംഗമം; രജിസ്ട്രേഷന്‍ നടപടികൾ ആരംഭിച്ചു, കനത്ത സുരക്ഷയില്‍ പമ്പാതീരം"
english_title: "Registration for the Global Ayyappa Sangam, which is being held today, has begun."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315883/registration-for-the-global-ayyappa-sangam-which-is-being-held-today-has-begun"
published_at: "2025-09-20T07:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce0a5b0d25f_AYYAPA.jpg"
keywords: []
---

# ആഗോള അയ്യപ്പ സംഗമം; രജിസ്ട്രേഷന്‍ നടപടികൾ ആരംഭിച്ചു, കനത്ത സുരക്ഷയില്‍ പമ്പാതീരം

> **Lead Summary:** **പത്തനംതിട്ട: **ഇന്ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്‍റെ രജിസ്ട്രേഷന്‍ നടപടികൾ ആരംഭിച്ചു. രാവിലെ ആറുമണി മുതലാണ് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. നിരവധി പേര്‍ ഇപ്പോൾ തന്നെ അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്.

## Article Content

**പത്തനംതിട്ട: **ഇന്ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്‍റെ രജിസ്ട്രേഷന്‍ നടപടികൾ ആരംഭിച്ചു. രാവിലെ ആറുമണി മുതലാണ് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. നിരവധി പേര്‍ ഇപ്പോൾ തന്നെ അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്.

9.30 ഓടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാര്‍ ഐഎഎസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയാണ് ആദ്യത്തേത്. മൂവായിരത്തിലധികം ആളുകൾ ഇന്ന് ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി പമ്പയിൽ എത്തിയിരുന്നു. പമ്പയിൽ ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ണമായിരുന്നു. ആഗോള അയ്യപ്പ സംഗമമെന്നത് പേരിൽ മാത്രമായി ഒതുങ്ങുമോ എന്ന ആശങ്കയാണ് സർക്കാരിനും ദേവസ്വത്തിനുമുള്ളത്.

അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്നാട് സർക്കാർ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് തമിഴ്നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങൾ പിൻവാങ്ങിയതിന് പിന്നിൽ ചില താൽപര്യങ്ങൾ ഉണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315883/registration-for-the-global-ayyappa-sangam-which-is-being-held-today-has-begun)