പാമ്പ് കടിച്ചതെന്ന് തിരിച്ചറിയാൻ വൈകി, ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി അണലിയുടെ കടിയേറ്റ് മരിച്ചു

പാമ്പ് കടിച്ചതെന്ന് തിരിച്ചറിയാൻ വൈകി, ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി അണലിയുടെ കടിയേറ്റ് മരിച്ചു

പാമ്പ് കടിച്ചതെന്ന് തിരിച്ചറിയാൻ വൈകി, ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി അണലിയുടെ കടിയേറ്റ് മരിച്ചു
2025-09-19T22:31:00 | By Athira V

തൃശൂര്‍: ( www.truevisionnews.com) പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. വാടാനപ്പള്ളി ഇടശേരി സി.എസ്.എം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന തച്ചാട് നന്ദുവിന്റെ മൂത്ത മകള്‍ അനാമിക (6) ആണ് മരിച്ചത്. അണലി പാമ്പ് കടിച്ചതാണെന്ന് തിരിച്ചറിയാതിരുന്നതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയിൽ പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും വൈകിയിരുന്നു.  ഇവര്‍ താമസിക്കുന്ന ഷെഡ് കെട്ടിയ വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ട്. കഴിഞ്ഞ ദിവസം വീട്ടു വരാന്തയില്‍ അണലിയെ കണ്ടിരുന്നതായി പറയുന്നു. ബുധനാഴ്ച കുട്ടിക്ക് കാല്‍ വേദനയും തളര്‍ച്ചയും നേരിട്ടിരുന്നു.

അന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ തേടി. നില ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യനില വഷളായി. ഇതോടെ ചാവക്കാട് ആശുപത്രിയിലേക്ക് വീണ്ടും കൊണ്ടുപോയി. രണ്ടു തവണയും പാമ്പ് കടിച്ചതിന്റെ അടയാളം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കുട്ടിയുടെ നില മോശമായതിനാൽ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിക്കുന്നത്.

എന്നാൽ അപ്പോഴേക്കും പാമ്പിന്റെ വിഷം ശരീരത്തിനുള്ളില്‍ വ്യാപിച്ചിരുന്നു. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാൽ വൃക്കയുടെ പ്രവര്‍ത്തനം അപ്പോഴേക്കും നിലച്ചു. ഇതിന് പിന്നാലെ മരണം സംഭവിച്ചു. ഏങ്ങണ്ടിയൂര്‍ പുളിഞ്ചോട് താമസിച്ചിരുന്ന നിര്‍ധന കുടുംബം നാലുമാസം മുമ്പാണ് പുളിയംതുരുത്തില്‍ എത്തി വാടകയ്ക്ക് താമസം തുടങ്ങിയത്.

പൊന്തക്കാടിന് സമീപത്തെ വീട്ടിലോ മുറ്റത്തോ വച്ച് കുട്ടിക്ക് പാമ്പു കടിയേറ്റതാകും എന്നാണ് നിഗമനം. പാമ്പുകടിച്ചത് കുട്ടിയോ വീട്ടുകാരോ തിരിച്ചറിയാതിരുന്നത് ചികിത്സ വൈകാന്‍ കാരണമായെന്ന് ഡോക്ടർമാർ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് വൈകിട്ട് വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. അമ്മ: ലക്ഷ്മി. സഹോദരങ്ങള്‍: ശ്രിഗ, അദ്വിത്.

Content Highlight: First grade student dies after being bitten by a viper

Next TV

Related Stories
'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

Jul 24, 2026 04:59 PM

'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

സിപിഎമ്മിൽ അടിമുടി മാറ്റം വരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യും. സെപ്റ്റംബറിൽ...

Read More >>
പ്രിയദര്‍ശിനി ബസില്‍ വന്‍ തട്ടിപ്പ്; സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നതായി പരാതി, കണ്ടക്ടർക്ക് സസ്‌പെൻഷൻ

Jul 24, 2026 04:54 PM

പ്രിയദര്‍ശിനി ബസില്‍ വന്‍ തട്ടിപ്പ്; സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നതായി പരാതി, കണ്ടക്ടർക്ക് സസ്‌പെൻഷൻ

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ സീറോ വാല്യൂ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നു. പരാതി വ്യാപകം....

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

Jul 24, 2026 04:40 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ...

Read More >>
adimage
വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

Jul 24, 2026 03:59 PM

വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ 22 ലക്ഷം നിക്ഷേപിച്ച് നഷ്ടമായതിനെ തുടർന്ന് ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്തു. കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യ...

Read More >>
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച്  ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

Jul 24, 2026 03:47 PM

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. 28 വരെ ശക്തമായ മഴ തുടരാൻ സാധ്യത. അറബിക്കടലിൽ ശക്തമായ കാറ്റും....

Read More >>
13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 24, 2026 03:32 PM

13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

കോഴിക്കോട് പാളയത്ത് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ് രാജൻ. 45 കുത്തുകളേറ്റ് കൊല്ലപ്പെട്ട...

Read More >>
Top Stories

adimage adimage