---
title: "അയ്യോ കഴിക്കല്ലേ....! പ്രമേഹം ഉള്ളവർ കഴിക്കാൻ പാടില്ലാത്ത ആറ് പഴങ്ങൾ ഇതാണ്; ശ്രദ്ധിക്കുമല്ലോ..."
english_title: "Six fruits that people with diabetes should not eat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315845/six-fruits-that-people-with-diabetes-should-not-eat"
published_at: "2025-09-19T20:55:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd764586797_4.jpg"
keywords: []
---

# അയ്യോ കഴിക്കല്ലേ....! പ്രമേഹം ഉള്ളവർ കഴിക്കാൻ പാടില്ലാത്ത ആറ് പഴങ്ങൾ ഇതാണ്; ശ്രദ്ധിക്കുമല്ലോ...

> **Lead Summary:** **[www.truevisionnews.com] പഴ**ങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമ്മൾ ചെറുപ്പം മുതൽ കേൾക്കുന്ന കാര്യമാണ്. എന്നാൽ പ്രമേഹം ഉള്ളവരുടെ ശരീരത്തിൽ അധികം കാർബോഹൈഡ്രേറ്റോ, പഞ്ചസാരയോ ഉണ്ടാവാൻ പാടില്ല. ഇത് ഇൻസുലിൻ അളവിൽ മാറ്റങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. പ്രമേഹം ഉള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട 6 പഴങ്ങൾ ഇതാണ്, ശ്രദ്ധിക്കാം.

## Article Content

**[www.truevisionnews.com] പഴ**ങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമ്മൾ ചെറുപ്പം മുതൽ കേൾക്കുന്ന കാര്യമാണ്. എന്നാൽ പ്രമേഹം ഉള്ളവരുടെ ശരീരത്തിൽ അധികം കാർബോഹൈഡ്രേറ്റോ, പഞ്ചസാരയോ ഉണ്ടാവാൻ പാടില്ല. ഇത് ഇൻസുലിൻ അളവിൽ മാറ്റങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. പ്രമേഹം ഉള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട 6 പഴങ്ങൾ ഇതാണ്, ശ്രദ്ധിക്കാം.

തണ്ണിമത്തൻ: വേനൽക്കാലത്താണ് അധികവും നമ്മൾ തണ്ണിമത്തൻ കഴിക്കാറുള്ളത്. എന്നാൽ തണ്ണിമത്തനിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ ചെറിയ അളവിൽ മാത്രമേ ഇത് കഴിക്കാൻ പാടൂള്ളൂ.

 വാഴപ്പഴം: പഴുത്ത വാഴപ്പഴം പ്രമേഹം ഉള്ളവർ കഴിക്കാൻ പാടില്ല. ഇതിൽ ഗ്ലൈസമിക് ഇൻഡക്സ് കൂടുതലാണ്. അതേസമയം പഴുക്കാത്ത വാഴപ്പഴം ചെറിയ അളവിൽ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല.

പൈനാപ്പിൾ: ഇതിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതിനാൽ പ്രമേഹം ഉള്ളവർ പൈനാപ്പിൾ കഴിക്കുമ്പോൾ പെട്ടെന്ന് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ സാധ്യതയുണ്ട്. ചെറിയ അളവിൽ പൈനാപ്പിൾ കഴിക്കാൻ ശ്രദ്ധിക്കണം.

മാങ്ങ: മാങ്ങ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. എന്നാൽ ഇതിലെ പഞ്ചസാരയുടെ അളവ് മറ്റു പഴങ്ങളെക്കാളും കൂടുതലാണ്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ മാങ്ങ അമിതമായി കഴിക്കാൻ പാടില്ല.

മുന്തിരി: മുന്തിരിയിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്. എന്നാൽ മുന്തിരി ചെറുതായതിനാൽ ഇത് കൂടുതൽ അളവിൽ കഴിക്കാൻ സാധ്യതയുണ്ട്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകുന്നു.

ചെറി: ചെറിയിൽ ഗ്ലൈസമിക്കിന്റെ അളവ് കൂടിയും കുറഞ്ഞുമാണ് ഉണ്ടാവുന്നത്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർ ചെറി കഴിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315845/six-fruits-that-people-with-diabetes-should-not-eat)