---
title: "പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഇന്നലെ രാവിലെ മുതൽ കാണാനില്ല, സിസിടിവികൾ പരിശോധിച്ച് അന്വേഷണം"
english_title: "A 13-year-old boy has gone missing from Chandranagar."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315767/a-13-year-old-boy-has-gone-missing-from-chandranagar"
published_at: "2025-09-19T14:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd1f6f10916_missing.jpg"
keywords: []
---

# പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഇന്നലെ രാവിലെ മുതൽ കാണാനില്ല, സിസിടിവികൾ പരിശോധിച്ച് അന്വേഷണം

> **Lead Summary:** ചന്ദ്രനഗറിൽ നിന്ന് 13കാരനെ കാണാതായി. ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഹർജിത് പത്മനാഭനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം കസബ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്.

## Article Content

ചന്ദ്രനഗറിൽ നിന്ന് 13കാരനെ കാണാതായി. ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ഹർജിത് പത്മനാഭനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം കസബ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്.

റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ ഭാഗങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെയുള്ള സിസിടിവികൾ പരിശോധിച്ച് അന്വേഷണം നടക്കുകയാണ്.

അതേസമയം കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി അജ്മല്‍ ഹുസൈനാണ് പിടിയിലായത്. സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അജ്മലിനെ പിടികൂടിയത്. യുവതിയില്‍ നിന്ന് പണവും തട്ടിയെടുത്തിട്ടുണ്ട്.

റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ 30 ലക്ഷം തട്ടിയ കേസിലും പ്രതിയാണ് അജ്മല്‍. ഈ കേസില്‍ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315767/a-13-year-old-boy-has-gone-missing-from-chandranagar)