---
title: " 'ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ തോൽപ്പിക്കാൻ സിപിഎം -കോൺഗ്രസ് രഹസ്യചർച്ച തുടങ്ങി' - എംടി രമേശ്"
english_title: "'CPM-Congress have started secret talks to defeat BJP in places where it has influence' - MT Ramesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315765/cpm-congress-have-started-secret-talks-to-defeat-bjp-in-places-where-it-has-influence-mt-ramesh"
published_at: "2025-09-19T14:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd1e20d91a5_mt.jpg"
keywords: []
---

#  'ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ തോൽപ്പിക്കാൻ സിപിഎം -കോൺഗ്രസ് രഹസ്യചർച്ച തുടങ്ങി' - എംടി രമേശ്

> **Lead Summary:** ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ തോൽപ്പിക്കാൻ സിപിഎം -കോൺഗ്രസ് രഹസ്യചർച്ച തുടങ്ങിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

## Article Content

ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ തോൽപ്പിക്കാൻ സിപിഎം -കോൺഗ്രസ് രഹസ്യചർച്ച തുടങ്ങിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

തിരുവനന്തപുരം,തൃശൂർ കോർപ്പറേഷനുകളിൽ ചില ഇടനിലക്കാർ വഴി പിൻവാതിൽ്' സഖ്യം രൂപപ്പെടുന്നുണ്ട്. കോർ കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്തു ജനങ്ങൾ വിലകയറ്റം കൊണ്ട് പൊറുതി മുട്ടുമ്പോൾ സർക്കാർ ധൂർത്ത് നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം സഭാ നടപടികൾ തീരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് സമരം താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച കസ്റ്റഡി മര്‍ദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുന്നത് വരെ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം തുടരും.

ഈ വിഷയത്തില്‍ വലിയ സമരങ്ങളിലേക്ക് കേരളം പോകാന്‍ പോവുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. കൂടാതെ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം മോഷ്ടിച്ചതിനെ കുറിച്ചാണ് ഇന്ന് അടിയന്തര പ്രമേയം ആവശ്യപ്പെട്ടതെന്നും സ്വര്‍ണം പൂശിയ ശില്‍പം നന്നാക്കാന്‍ ചെന്നെയില്‍ കൊണ്ടുപോയപ്പോൾ നാല് കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെയും സര്‍ക്കാരിലേയും ചിലര്‍ ചേര്‍ന്നാണ് അയ്യപ്പന്‍റെ നാല് കിലോ സര്‍ണം കൊള്ളയടിച്ചത്. എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത്. ഇതിന് ഭക്തരോട് ഉത്തരം പറയണം എന്നും വിഡി സതീശന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315765/cpm-congress-have-started-secret-talks-to-defeat-bjp-in-places-where-it-has-influence-mt-ramesh)