---
title: "നേവി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി പീഡനം;യുവതിയില്‍ നിന്ന് പണവും തട്ടി, പ്രതി പിടിയിൽ"
english_title: "Navy officer disguised himself and promised to marry her raped her also stole money from the girl accused arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315761/navy-officer-disguised-himself-and-promised-to-marry-her-raped-her-also-stole-money-from-the-girl-accused-arrested"
published_at: "2025-09-19T14:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd19d5f3db6_WhatsApp_Image_2025-09-15_at_10.59.26_AM_(2).jpeg"
keywords: []
---

# നേവി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി പീഡനം;യുവതിയില്‍ നിന്ന് പണവും തട്ടി, പ്രതി പിടിയിൽ

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** )** കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി അജ്മല്‍ ഹുസൈനാണ് പിടിയിലായത്. സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അജ്മലിനെ പിടികൂടിയത്. യുവതിയില്‍ നിന്ന് പണവും തട്ടിയെടുത്തിട്ടുണ്ട്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** )** കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി അജ്മല്‍ ഹുസൈനാണ് പിടിയിലായത്. സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അജ്മലിനെ പിടികൂടിയത്. യുവതിയില്‍ നിന്ന് പണവും തട്ടിയെടുത്തിട്ടുണ്ട്.

റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ 30 ലക്ഷം തട്ടിയ കേസിലും പ്രതിയാണ് അജ്മല്‍. ഈ കേസില്‍ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്.

മറ്റൊരു സംഭവത്തിൽ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 17 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും. മകളോട് ലൈംഗിക അതിക്രമം നടത്തിയ 51-കാരനാണ് ശിക്ഷ വിധിച്ചത്. ചന്ദനത്തോപ്പ് സ്വദേശിയെയാണ് ശിക്ഷിച്ചത്. കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി സമീര്‍ എ ആണ് ശിക്ഷ വിധിച്ചത്.

പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം വീതം കഠിന തടവും അര ലക്ഷം വീതം പിഴയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75ാം വകുപ്പില്‍ രണ്ട് വര്‍ഷം കഠിന തടവും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം.

കുണ്ടറ പൊലീസ് ഇന്‍സ്പെക്ടര്‍ സിജിന്‍ മാത്യു ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത ആർ ഹാജരായി. എ എസ് ഐ സിന്ധ്യ ആർ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315761/navy-officer-disguised-himself-and-promised-to-marry-her-raped-her-also-stole-money-from-the-girl-accused-arrested)