---
title: "കണ്ണൂരിൽ ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് അൻപത്തൊന്നുകാരന് ദാരുണാന്ത്യം"
english_title: "Fifty one year old dies tragically after being shocked by induction cooker in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315745/fifty-one-year-old-dies-tragically-after-being-shocked-by-induction-cooker-in-kannur"
published_at: "2025-09-19T13:33:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68cd0e97ad803_333.jpg"
keywords: []
---

# കണ്ണൂരിൽ ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് അൻപത്തൊന്നുകാരന് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂര്‍: ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം. കണ്ണൂർ മുണ്ടേരി സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മനോജ് തനിച്ചാണ് താമസിക്കുന്നത്. വീട്ടിലെത്തിയ സുഹൃത്തുക്കളാണ് പൊള്ളലേറ്റ നിലയിൽ മനോജിനെ അടുക്കളയിലെ നിലത്ത് കണ്ടെത്തിയത്.

## Article Content

കണ്ണൂര്‍: ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം. കണ്ണൂർ മുണ്ടേരി സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മനോജ് തനിച്ചാണ് താമസിക്കുന്നത്. വീട്ടിലെത്തിയ സുഹൃത്തുക്കളാണ് പൊള്ളലേറ്റ നിലയിൽ മനോജിനെ അടുക്കളയിലെ നിലത്ത് കണ്ടെത്തിയത്.

ദേഹത്ത് ഇൻഡക്ഷൻ കുക്കറുമുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻഡക്ഷൻ കുക്കറിൽ നിന്നും നേരത്തെയും ഷോക്കേറ്റ സ്ഥിതിയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

വൈദ്യുതാഘാതമേറ്റ ഒരാളെ കണ്ടാൽ പരിഭ്രാന്തരാകാതെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:

**വൈദ്യുതി ബന്ധം വിച്ഛേദിക്കുക:** ഉടൻതന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. ഇത് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ, വൈദ്യുതി കടത്തിവിടാത്ത മരക്കഷ്ണം, പ്ലാസ്റ്റിക് കസേര പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് ആ വ്യക്തിയെ വൈദ്യുതി സ്രോതസ്സിൽ നിന്ന് അകറ്റുക.

**അടിയന്തര സഹായം തേടുക: **ഉടൻതന്നെ ആംബുലൻസിനോ ഡോക്ടറെയോ വിളിക്കുക.

**രോഗിയെ പരിശോധിക്കുക: **രോഗി ശ്വാസം എടുക്കുന്നുണ്ടോ, ഹൃദയമിടിപ്പ് ഉണ്ടോ എന്ന് പരിശോധിക്കുക. ശ്വാസമില്ലെങ്കിൽ, വൈദ്യസഹായം എത്തുന്നത് വരെ CPR (Cardiopulmonary Resuscitation) നൽകുക.

**പൊള്ളലുകൾ ശ്രദ്ധിക്കുക:** പൊള്ളലുകൾ ഉണ്ടെങ്കിൽ ശുദ്ധമായ തുണികൊണ്ട് മൂടുക. ഐസ് വെക്കുകയോ പൊള്ളലിൽ നേരിട്ട് സ്പർശിക്കുകയോ ചെയ്യരുത്.

**ചികിത്സ നൽകുക: **ബോധം നഷ്ടപ്പെട്ട വ്യക്തിയെ ഒരുവശത്തേക്ക് ചരിച്ച് കിടത്തുക. ആ വ്യക്തിക്ക് എന്തെങ്കിലും കഴിക്കാൻ നൽകരുത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315745/fifty-one-year-old-dies-tragically-after-being-shocked-by-induction-cooker-in-kannur)