---
title: "'എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നത്, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ; കെ.ജെ.ഷൈനിനെതിരെ സൈബർ ആക്രമണം സി.പി.എം അന്വേഷിക്കട്ടെ' - വിഡി സതീശൻ"
english_title: "vd satheesan responds to kj shine allegation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315734/vd-satheesan-responds-to-kj-shine-allegation"
published_at: "2025-09-19T12:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd0229334cd_tttrty.jpg"
keywords: []
---

# 'എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നത്, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ; കെ.ജെ.ഷൈനിനെതിരെ സൈബർ ആക്രമണം സി.പി.എം അന്വേഷിക്കട്ടെ' - വിഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **സി.പി.എം നേതാവ് കെ.ജെ.ഷൈനിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ താനാണെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വിഡി സതീശൻ. 'ഇതുപോലുള്ള കേസുണ്ടായാൽ എന്തിനാണ് എന്റെ നെഞ്ചത്ത് കയറുന്നത്. എവിടെ ഇങ്ങനെത്തെ കേസുണ്ടായാലും പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് മാർച്ച്.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **സി.പി.എം നേതാവ് കെ.ജെ.ഷൈനിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ താനാണെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വിഡി സതീശൻ. 'ഇതുപോലുള്ള കേസുണ്ടായാൽ എന്തിനാണ് എന്റെ നെഞ്ചത്ത് കയറുന്നത്. എവിടെ ഇങ്ങനെത്തെ കേസുണ്ടായാലും പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് മാർച്ച്.

ഞാൻ എന്ത് തെറ്റു ചെയ്തിട്ടാ. സംഭവം പുറത്തുവന്നത് എവിടെ നിന്നാണെന്ന് സി.പി.എം അന്വേഷിക്കട്ടെ. കോൺഗ്രസുകാർക്കെതിരെ സൈബർ ആക്രമണം നടന്നപ്പോൾ ഈ മാന്യതയൊന്നും സി.പി.എം കാണിച്ചിരുന്നില്ല. അന്ന് മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സംരക്ഷണം എന്നൊന്നും ആരും പറയുന്നത് കേട്ടിട്ടില്ലല്ലോ.

ഞങ്ങളുടെ മുന്നിൽ ഒരു കേസ് വന്നപ്പോൾ സ്ത്രീ സംരക്ഷണത്തിന് മുഖ്യ പ്രധാന്യം മനസിലാക്കി തന്നെയാണ് നടപടി സ്വീകരിച്ചത്. ഇത് എങ്ങനെയാണ് പുറത്തുപോയതെന്ന് കെ.എൻ. ഉണ്ണികൃഷ്ണന്റെ വാക്കുകളിൽ ഉണ്ട്. ഏത് യൂട്യൂബ് ചാനലിലാണ് ആദ്യം വന്നതെന്ന് അന്വേഷിക്കൂ. കോൺഗ്രസുകാർ ഈ വാർത്ത പങ്കുവെച്ചില്ലായെന്നും പറയുന്നില്ല.

കഴിഞ്ഞ ഒരു മാസമായി നിലനിൽക്കുന്ന സി.പി.എം-കോൺഗ്രസ് സംഘർഷത്തിന്റെ ഭാഗമായി ചിലരൊക്കെ ചെയ്തിട്ടുണ്ടാകാം. അതിന് എന്റെ തലയിൽ വെക്കേണ്ട. എന്റെ വീട്ടിലേക്ക് കാളയുമായി പ്രകടനം. എന്റെ വീട്ടിലേക്ക് കോഴിയായി പ്രകടനം. ഞാനാണോ കേസിലെ പ്രതി' -സതീശൻ പറഞ്ഞു.

തനിക്കുണ്ടായ സൈബർ ആക്രമണം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറിവോടെയാണെന്നും ഒരു ബോംബ് വരുന്നുണ്ടെന്ന് പ്രാദേശിക കോൺ​ഗ്രസ് നേതാവ് പറഞ്ഞിരുന്നെന്നും സിപിഎം നേതാവ് കെ ജെ ഷൈൻ. സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും കെ ജെ ഷൈൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അപവാദ പ്രചാരണത്തിന് പിന്നിൽ കോൺ​ഗ്രസിന്റെ നിസ്സഹായാവസ്ഥയാണെന്നും അവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315734/vd-satheesan-responds-to-kj-shine-allegation)