---
title: "'തുറിച്ചുനോക്കിയെന്ന്';  കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം, 13 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ് "
english_title: "A Plus One student was brutally beaten up in Kadakkavoor, and his parents filed a complaint with the police."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315733/a-plus-one-student-was-brutally-beaten-up-in-kadakkavoor-and-his-parents-filed-a-complaint-with-the-police"
published_at: "2025-09-19T12:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ccffdbd25f5_crime.jpg"
keywords: []
---

# 'തുറിച്ചുനോക്കിയെന്ന്';  കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം, 13 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ് 

> **Lead Summary:** കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്ന് മർദ്ദിച്ചതെന്നാണ് പരാതി. വിദ്യാർത്ഥിയെ നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും ചെയ്തു. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പ്ലസ് ടു വിദ്യാർത്ഥികളാണ് മർദ്ദിച്ചത്. കടയ്ക്കാവൂർ എസ്എൻവി എച്ച്എസ്എസിലെ കണ്ടാലറിയാവുന്ന 10 പേരും ഉൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്ന് മർദ്ദിച്ചതെന്നാണ് പരാതി. വിദ്യാർത്ഥിയെ നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും ചെയ്തു. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പ്ലസ് ടു വിദ്യാർത്ഥികളാണ് മർദ്ദിച്ചത്. കടയ്ക്കാവൂർ എസ്എൻവി എച്ച്എസ്എസിലെ കണ്ടാലറിയാവുന്ന 10 പേരും ഉൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.

മർദ്ദനമേറ്റ വിദ്യാർത്ഥി സ്കൂളിൽ പുതുതായി ചേർന്നത് ജൂലൈ 20നാണ്. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്നുള്ള മർദ്ദനമെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്തെന്ന് പരാതിയിലുണ്ട്. മർദ്ദിച്ച വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് ചികിത്സാ സഹായം നൽകിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315733/a-plus-one-student-was-brutally-beaten-up-in-kadakkavoor-and-his-parents-filed-a-complaint-with-the-police)