---
title: "സ്കൂൾ ബസ് തിരിക്കാനായി പിന്നോട്ട് എടുത്തപ്പോൾ വയലിലേക്ക് മറിഞ്ഞു; പതിനൊന്ന് കുട്ടികൾക്ക് നിസാര പരിക്ക്"
english_title: "School bus overturns into field while reversing; eleven children suffer minor injuries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315725/school-bus-overturns-into-field-while-reversing-eleven-children-suffer-minor-injuries"
published_at: "2025-09-19T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ccfb865dae3_accident.jpg"
keywords: []
---

# സ്കൂൾ ബസ് തിരിക്കാനായി പിന്നോട്ട് എടുത്തപ്പോൾ വയലിലേക്ക് മറിഞ്ഞു; പതിനൊന്ന് കുട്ടികൾക്ക് നിസാര പരിക്ക്

> **Lead Summary:** തിരുവനന്തപുരം : വാമനപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം . പതിനൊന്ന് കുട്ടികൾക്ക് നിസാര പരിക്കേറ്റു. പരപ്പാറ നോബിൾ സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. ബസിൽ 15 കുട്ടികൾ ഉണ്ടായിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവ‍‍ർത്തനം നടത്തി. കുട്ടികളുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. പരിക്കേറ്റ കുട്ടികളെ വാമനപുരം പിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ ബസ് തിരിക്കാനായി പിന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.

## Article Content

തിരുവനന്തപുരം : വാമനപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം . പതിനൊന്ന് കുട്ടികൾക്ക് നിസാര പരിക്കേറ്റു. പരപ്പാറ നോബിൾ സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. ബസിൽ 15 കുട്ടികൾ ഉണ്ടായിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവ‍‍ർത്തനം നടത്തി. കുട്ടികളുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. പരിക്കേറ്റ കുട്ടികളെ വാമനപുരം പിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ ബസ് തിരിക്കാനായി പിന്നോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315725/school-bus-overturns-into-field-while-reversing-eleven-children-suffer-minor-injuries)