---
title: "‘മന്ത്രിയെ ബഹു. ചേർത്തില്ലെങ്കിൽ പൊലീസ് പിടിക്കും, ഒറ്റയടിക്ക് ഞാൻ മരിച്ച് പോകും...’; ബഹു. ഉത്തരവിനെ ട്രോളി ടി. പത്മനാഭൻ"
english_title: "t padmanabhan mock kerala government circular of condition of adding respect"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315691/t-padmanabhan-mock-kerala-government-circular-of-condition-of-adding-respect"
published_at: "2025-09-19T10:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cce3e32dabc_ghg.jpg"
keywords: []
---

# ‘മന്ത്രിയെ ബഹു. ചേർത്തില്ലെങ്കിൽ പൊലീസ് പിടിക്കും, ഒറ്റയടിക്ക് ഞാൻ മരിച്ച് പോകും...’; ബഹു. ഉത്തരവിനെ ട്രോളി ടി. പത്മനാഭൻ

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** )** സർക്കാർ ഉത്തരവുകളിൽ മന്ത്രിമാരുടെ പേരിനൊപ്പം 'ബഹുമാനപ്പെട്ട' എന്ന് ചേർക്കണമെന്ന നിർദേശത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പ്രമുഖ കഥാകൃത്ത് ടി. പത്മനാഭൻ. മന്ത്രിയെ 'ബഹു' എന്ന് അഭിസംബോധന ചെയ്തില്ലെങ്കിൽ പോലീസ് പിടിക്കും.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** )** സർക്കാർ ഉത്തരവുകളിൽ മന്ത്രിമാരുടെ പേരിനൊപ്പം 'ബഹുമാനപ്പെട്ട' എന്ന് ചേർക്കണമെന്ന നിർദേശത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പ്രമുഖ കഥാകൃത്ത് ടി. പത്മനാഭൻ. മന്ത്രിയെ 'ബഹു' എന്ന് അഭിസംബോധന ചെയ്തില്ലെങ്കിൽ പോലീസ് പിടിക്കും.

പൊലീസ് പിടിച്ചാൽ മർദിക്കുകയും ചെയ്യുമെന്ന അവസ്ഥയാണുള്ളതെന്നും, അതുകൊണ്ട് ബഹുമാനമില്ലെങ്കിലും താൻ മന്ത്രിയെ 'ബഹു' എന്ന് വിളിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ഇതോടൊപ്പം എലപ്പുള്ളിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ബ്രൂവറി പദ്ധതിയിൽനിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

> മറ്റ് സംസ്ഥാനങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തിയ ഒരു കമ്പനിക്കാണ് ബ്രൂവറി നടത്താൻ സർക്കാർ അനുമതി നൽകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രൂവറി സ്ഥാപിച്ചാൽ മറ്റ് ആവശ്യങ്ങൾക്കായി വെള്ളം കിട്ടാതെ വരും. "മറ്റേ കുടിക്ക് വെള്ളം കിട്ടുമെങ്കിലും മനുഷ്യന് കുടിക്കാൻ വെള്ളം കിട്ടില്ല" എന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ചില നയങ്ങൾക്കെതിരെ നേരത്തെയും ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുള്ള ടി പത്മനാഭന്റെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാകുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315691/t-padmanabhan-mock-kerala-government-circular-of-condition-of-adding-respect)