---
title: "നിയമസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കവേ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു"
english_title: "Minister V Sivankutty fell ill while speaking during the Question and Answer session in the Assembly"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315688/minister-v-sivankutty-fell-ill-while-speaking-during-the-question-and-answer-session-in-the-assembly"
published_at: "2025-09-19T10:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cce2305af4b_tttr.jpg"
keywords: []
---

# നിയമസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കവേ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

> **Lead Summary:** തിരുവനന്തപുരം: മന്ത്രി വി ശിവൻ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടാവുകയായിരുന്നു. നിയമസഭയ്ക്കുള്ളിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു. പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

## Article Content

തിരുവനന്തപുരം: മന്ത്രി വി ശിവൻ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടാവുകയായിരുന്നു. നിയമസഭയ്ക്കുള്ളിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു. പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിയമനിർമ്മാണത്തെക്കുറിച്ച് മറുപടി പറയുന്നതിനിടെയാണ് മന്ത്രിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന്, അദ്ദേഹത്തിന് പകരം മന്ത്രി എം.ബി. രാജേഷ് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315688/minister-v-sivankutty-fell-ill-while-speaking-during-the-question-and-answer-session-in-the-assembly)