---
title: "കോഴിക്കോട് വളയത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനു നേരെ തെരുവുനായ ആക്രമണം, ഗുരുതര പരിക്ക്"
english_title: "A five year-old boy playing in his backyard in Kozhikode Valayam was attacked by a stray dog seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315674/a-five-year-old-boy-playing-in-his-backyard-in-kozhikode-valayam-was-attacked-by-a-stray-dog-seriously-injured"
published_at: "2025-09-19T08:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cccd9f66315_gdf.jpg"
keywords: []
---

# കോഴിക്കോട് വളയത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനു നേരെ തെരുവുനായ ആക്രമണം, ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** വളയത്ത് തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരനും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. യു കെ ജി വിദ്യാര്‍ത്ഥി വളയം കുയ്‌തേരിയിലെ പൊറ്റോത്തുങ്കല്‍ ഐസം ഹസിനാണ് മുഖത്തും പുറത്തും ഉള്‍പ്പെടെ നായയുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റത്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** വളയത്ത് തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരനും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. യു കെ ജി വിദ്യാര്‍ത്ഥി വളയം കുയ്‌തേരിയിലെ പൊറ്റോത്തുങ്കല്‍ ഐസം ഹസിനാണ് മുഖത്തും പുറത്തും ഉള്‍പ്പെടെ നായയുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റത്.

വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ നായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ര​ണ്ടു മാ​സ​ത്തി​നി​ടെ നാ​ദാ​പു​രം മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​യ​ത് 30ഓ​ളം പേ​ർ. നാ​യ്ക്കു​ട്ട​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത് വി​ദ്യാ​ർ​ഥി​ക​ളാ​യ നാ​ലു പേ​ർ.

നാ​ദാ​പു​രം, ചെ​ക്യാ​ട് വ​ള​യം, തൂ​ണേ​രി, വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലാ​ച്ചി, നാ​ദാ​പു​രം, തെ​രു​വം​പ​റ​മ്പ്, കു​മ്മ​ങ്കോ​ട്, വാ​ണി​മേ​ൽ, വെ​ള്ളി​യോ​ട്, കു​യ് തേ​രി, വ​ള​യം, ഉ​മ്മ​ത്തൂ​ർ, ചെ​ക്യാ​ട് പ്ര​ദേ​ശ​ത്ത് നി​ന്നാ​ണ് നി​ര​വ​ധി പേ​ർ​ക്ക് തെ​രു​വു​നാ​യ് ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഇ​തി​ൽ പ​ല​ർ​ക്കും സാ​ര​മാ​യ പ​രി​ക്കാ​യി​രു​ന്നു.

അ​ല​ഞ്ഞുതി​രി​യു​ന്ന നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണം ചെ​യ്ത് എ.​ബി.​സി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ, മേ​ഖ​ല​യി​ലെ ഒ​രു ​പ​ഞ്ചാ​യ​ത്തി​ലും ഇ​തി​നു​ള്ള സൗ​ക​ര്യ​മി​ല്ല. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​യ്ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വാ​ണു​ള്ള​ത്. അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ​്ക്ക​ളെ ഭ​യ​ന്ന് വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ ഭീ​തി​യോ​ടെ യാ​ത്ര ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315674/a-five-year-old-boy-playing-in-his-backyard-in-kozhikode-valayam-was-attacked-by-a-stray-dog-seriously-injured)