---
title: "രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും, നേതാക്കന്മാരെ സന്ദർശിക്കുമെന്ന് വിവരം"
english_title: "Rahul Gandhi and Sonia Gandhi will reach Wayanad today information is available that they will meet leaders"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315668/rahul-gandhi-and-sonia-gandhi-will-reach-wayanad-today-information-is-available-that-they-will-meet-leaders"
published_at: "2025-09-19T08:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ccc225e19cd_FFS.jpg"
keywords: []
---

# രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും, നേതാക്കന്മാരെ സന്ദർശിക്കുമെന്ന് വിവരം

> **Lead Summary:** **കൽപ്പറ്റ: ( **[www.truevisionnews.com]** ) ** പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. ഇരുവരും സ്വകാര്യ സന്ദർശനത്തിനാണ് എത്തുന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പര്യടനം തുടരുന്നതിനിടെയാണ് ഇരുവരും വയനാട്ടിലെത്തുന്നത്.

## Article Content

**കൽപ്പറ്റ: ( **[www.truevisionnews.com]** ) ** പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. ഇരുവരും സ്വകാര്യ സന്ദർശനത്തിനാണ് എത്തുന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പര്യടനം തുടരുന്നതിനിടെയാണ് ഇരുവരും വയനാട്ടിലെത്തുന്നത്.

ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സോണിയാ​ ഗാന്ധിയുടേത് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം.

വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു. അതേസമയം, പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് വയനാട് കോൺഗ്രസ്. ഈ വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടി‌യതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315668/rahul-gandhi-and-sonia-gandhi-will-reach-wayanad-today-information-is-available-that-they-will-meet-leaders)