---
title: "കണ്ണൂരിൽ കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെ അപകടം; മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്"
english_title: "Accident while laying drinking water supply pipe in Kannur One person died and two others were injured in a landslide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315610/accident-while-laying-drinking-water-supply-pipe-in-kannur-one-person-died-and-two-others-were-injured-in-a-landslide"
published_at: "2025-09-18T18:37:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68cc0485083e1_df.jpg"
keywords: []
---

# കണ്ണൂരിൽ കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെ അപകടം; മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) **കണ്ണൂർ മട്ടന്നൂർ കോളാരിയിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷ് ആണ് മരിച്ചത്. കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെയാണ് തൊഴിലാളികളായ കീഴ്പ്പള്ളി സ്വദേശി മനീഷ്, ചെറുപുഴ സ്വദേശി തങ്കച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) **കണ്ണൂർ മട്ടന്നൂർ കോളാരിയിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷ് ആണ് മരിച്ചത്. കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെയാണ് തൊഴിലാളികളായ കീഴ്പ്പള്ളി സ്വദേശി മനീഷ്, ചെറുപുഴ സ്വദേശി തങ്കച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽ മനീഷിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. മണ്ണെടുക്കുന്നതിനിടെ ചെങ്കൽ ഭിത്തി ഇടിഞ്ഞു വീണതിനെ തുടർന്നാണ് അപകടം. പരിക്കേറ്റ തങ്കച്ചൻ ചികിത്സയിൽ തുടരുകയാണ്. ഫയർഫോഴ്സും നാട്ടുകാർ ചേർന്നാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315610/accident-while-laying-drinking-water-supply-pipe-in-kannur-one-person-died-and-two-others-were-injured-in-a-landslide)