---
title: "വനിതാ സഹപ്രവര്‍ത്തകര്‍ക്കെതിരായ ലൈംഗികാതിക്രമം; 'ജോലി സ്ഥലത്തെ തമാശയെന്ന് ഡോക്ട'ര്‍; കടുത്ത നടപടിയുമായി കോടതി"
english_title: "Sexual harassment against female colleagues Doctor calls it 'workplace joke court takes strict action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315596/sexual-harassment-against-female-colleagues-doctor-calls-it-workplace-joke-court-takes-strict-action"
published_at: "2025-09-18T16:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbea2fd5bd2_yuu.jpg"
keywords: []
---

# വനിതാ സഹപ്രവര്‍ത്തകര്‍ക്കെതിരായ ലൈംഗികാതിക്രമം; 'ജോലി സ്ഥലത്തെ തമാശയെന്ന് ഡോക്ട'ര്‍; കടുത്ത നടപടിയുമായി കോടതി

> **Lead Summary:** **( **[www.truevisionnews.com]** ) **വനിതാ സഹപ്രവര്‍ത്തകര്‍ക്കെതിരായ ലൈംഗികാതിക്രമം ജോലി സ്ഥലത്തെ തമാശയെന്ന് വ്യാഖ്യാനിച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ശിക്ഷ. ലണ്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രിയിലെ ഡോക്ടര്‍ അമല്‍കൃഷ്ണ ബോസി നാണ് പ്രസ്റ്റന്‍ ക്രൗണ്‍ കോടതി 6 വര്‍ഷം തടവുശിക്ഷ വിധിച്ചത്.

## Article Content

**( **[www.truevisionnews.com]** ) **വനിതാ സഹപ്രവര്‍ത്തകര്‍ക്കെതിരായ ലൈംഗികാതിക്രമം ജോലി സ്ഥലത്തെ തമാശയെന്ന് വ്യാഖ്യാനിച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ശിക്ഷ. ലണ്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രിയിലെ ഡോക്ടര്‍ അമല്‍കൃഷ്ണ ബോസി നാണ് പ്രസ്റ്റന്‍ ക്രൗണ്‍ കോടതി 6 വര്‍ഷം തടവുശിക്ഷ വിധിച്ചത്.

2017 മുതല്‍ 2022വരെയുള്ള കാലയളവില്‍ അഞ്ച് വനിതാ സഹപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും മാന്യതയില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തുവെന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കുറ്റക്കാരനാണെന്ന ജൂറിയുടെ കണ്ടെത്തലുകള്‍ നിഷേധിച്ച ഡോക്ടര്‍ തന്‍റെ പ്രവൃത്തി വെറും തമാശയ്ക്കായിരുന്നുവെന്നും കോടതിയില്‍ പറഞ്ഞു.

ഈ മറുപടിയോട് കടുത്ത ഭാഷയിലാണ് കോടതി പ്രതികരിച്ചത്. ജോലിസ്ഥലത്ത് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ഡോക്ടര്‍ അമല്‍കൃഷ്ണ സഹപ്രവര്‍ത്തകരുടെ അവകാശമാണ് നിഷേധിച്ചതെന്നും ജൂറി കണ്ടെത്തി. ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ച ഇരകളോട് നന്ദി പറയുന്നതായും ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ കിര്‍സ്റ്റി വ്യാട്ട് പറയുന്നു.

ഡോക്ടറുടെ ക്രൂരതയുടെ ഇരകളായ യുവതികളില്‍ ഒരാള്‍ക്ക് പാനിക് അറ്റാക്ക് വന്നതായും ജീവിതത്തിന്റെ താളം നഷ്ടപ്പെട്ടതായും ജൂറി പറയുന്നു. പരാതിവരും മുന്‍പ് കാര്‍ഡിയോ വിഭാഗം മേധാവിയായിരുന്നു അമല്‍കൃഷ്ണ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315596/sexual-harassment-against-female-colleagues-doctor-calls-it-workplace-joke-court-takes-strict-action)