---
title: "ജന്മം തന്നത് മറന്നു ...;  വൈഫൈയുടെ പേരിൽ  തര്‍ക്കം, മക‍ൻ അമ്മയെ കഴുത്തുഞെരിച്ച് കൊന്നു"
english_title: "Son kills mother after argument over Wi-Fi in Jaipur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315583/son-kills-mother-after-argument-over-wi-fi-in-jaipur"
published_at: "2025-09-18T15:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbdaf086507_crime.jpg"
keywords: []
---

# ജന്മം തന്നത് മറന്നു ...;  വൈഫൈയുടെ പേരിൽ  തര്‍ക്കം, മക‍ൻ അമ്മയെ കഴുത്തുഞെരിച്ച് കൊന്നു

> **Lead Summary:** ജയ്പ്പൂരില്‍ വൈഫൈയുടെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ മക‍ൻ അമ്മയെ കൊന്നു. നവീൻ സിംഗ് ആണ് അറസ്റ്റിലായത്. സന്തോഷ് ആണ് മക‍ൻ കൊലപ്പെടുത്തിയത്. വൈഫൈ ബന്ധം വിച്ഛേദിക്കപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്.

## Article Content

ജയ്പ്പൂരില്‍ വൈഫൈയുടെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ മക‍ൻ അമ്മയെ കൊന്നു. നവീൻ സിംഗ് ആണ് അറസ്റ്റിലായത്. സന്തോഷ് ആണ് മക‍ൻ കൊലപ്പെടുത്തിയത്. വൈഫൈ ബന്ധം വിച്ഛേദിക്കപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്.

വൈഫൈ സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അമ്മയെ കഴുത്തുഞെരിച്ചതിന് ശേഷം പിന്നീട് മരത്തടി കൊണ്ട് തലയിൽ പല തവണ അടിക്കുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയില്‍ ക‍ഴിയവേ മരിച്ചു.

മകൻ മയക്കുമരുന്നിന് അടിമയാണെന്ന് അച്ഛൻ ലക്ഷ്മൺ പറഞ്ഞു. ബിരുദധാരിയായ നവീൻ മുൻപ് ജെൻപാക്റ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്നു. എന്നാൽ കുറച്ചു കാലമായി തൊഴിലില്ല. തൊഴിലില്ലായ്മയും മയക്കുമരുന്ന് ഉപയോഗവും വീട്ടിൽ സ്ഥിരം പ്രശ്നമുണ്ടാകാൻ ഇടയായെന്ന് അച്ഛൻ പറഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരിയിലുള്ള മകളുടെ വിവാഹത്തിന് കുടുംബം തയ്യാറെടുക്കുന്നതിനിടെയാണ് സന്തോഷിൻ്റെ വിയോഗം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315583/son-kills-mother-after-argument-over-wi-fi-in-jaipur)