---
title: "ചേലക്കരയിൽ കോൺഗ്രസിന്റെ കൊടിമരം മോഷ്ടിച്ച മൂന്ന് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ"
english_title: "Three SFI activists arrested for stealing Congress flagpole in Chelakkara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315569/three-sfi-activists-arrested-for-stealing-congress-flagpole-in-chelakkara"
published_at: "2025-09-18T15:00:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68cbd17dbb102_ggggg.jpg"
keywords: []
---

# ചേലക്കരയിൽ കോൺഗ്രസിന്റെ കൊടിമരം മോഷ്ടിച്ച മൂന്ന് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** **തൃശൂര്‍: ( **[www.truevisionnews.com]** )** ചേലക്കരയിൽ കൊടിമരം മോഷ്ടിച്ചെന്ന കോൺഗ്രസിന്റെ പരാതിയില്‍ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലക്കര സെന്ററിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊടിമരം എടുത്തുകൊണ്ടുപോയ കേസിലാണ് മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**തൃശൂര്‍: ( **[www.truevisionnews.com]** )** ചേലക്കരയിൽ കൊടിമരം മോഷ്ടിച്ചെന്ന കോൺഗ്രസിന്റെ പരാതിയില്‍ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലക്കര സെന്ററിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊടിമരം എടുത്തുകൊണ്ടുപോയ കേസിലാണ് മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊടിമരം കൊണ്ട് പോകുന്നത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഈ മാസം 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റിധിൻ, ചേലക്കര ഏരിയ പ്രസിഡന്റ്‌ ശ്രുതികേഷ്, വള്ളത്തോൾ നഗർ ഏരിയ സെക്രട്ടറി കണ്ണൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചേലക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ വിനോദ് പന്തലാടിയുടെ പരാതിയിലാണ് ചേലക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പൊതുസമാധാന ലംഘനവും, ലഹളയും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് എസ്എഫ്ഐ പ്രവർത്തകർ കൊടിമരം എടുത്തുകൊണ്ടുപോയതെന്നും, മുൻപ് കെഎസ്‌യുവിന്റെ കൊടിയും ഇത്തരത്തിൽ ആരോ എടുത്തുകൊണ്ടുപോയതായി പരാതിയുള്ളതായും എഫ്ഐആറില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315569/three-sfi-activists-arrested-for-stealing-congress-flagpole-in-chelakkara)