---
title: "ഒട്ടും വൈകിയിട്ടില്ല, ജോലി കൈക്കുള്ളിൽ....;  എസ് ബി ഐയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ്"
english_title: "Recruitment for the posts of Specialist Officers in SBI"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315532/Recruitment-for-the-posts-of-Specialist-Officers-in-SBI-new"
published_at: "2025-09-18T12:17:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbab3f00bd9_sbi.jpg"
keywords: []
---

# ഒട്ടും വൈകിയിട്ടില്ല, ജോലി കൈക്കുള്ളിൽ....;  എസ് ബി ഐയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ്

> **Lead Summary:** സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ)യിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ തസ്തികകളിൽ ഒ‍ഴിവ്. 122 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. മാനേജർ, ഡെപ്യൂട്ടി മാനേജർ, എന്നീ തസ്തികകളിലേക്കാണ് അവസരങ്ങള്‍.

## Article Content

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ)യിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ തസ്തികകളിൽ ഒ‍ഴിവ്. 122 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. മാനേജർ, ഡെപ്യൂട്ടി മാനേജർ, എന്നീ തസ്തികകളിലേക്കാണ് അവസരങ്ങള്‍.

മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) തസ്തികയിലേക്ക് 63 ഒ‍ഴിവുകളാണുള്ളത്. യോഗ്യത: സര്‍ക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം. കൂടാതെ എംബിഎ (ഫിനാൻസ്), പിജിഡിബിഎ, പിജിഡിബിഎം, എംഎംഎസ് (ഫിനാൻസ്), സിഎ, സിഎഫ്എ, ഐസിഡബ്ല്യുഎ. പ്രായപരിധി: 25 – 35 വയസ്‌ വയസ്‌ (31/08/2025 വരെ).

മാനേജർ (പ്രോഡക്ട്‌സ്‌ –- ഡിജിറ്റൽ പ്ലാറ്റ്‌ഫോം) തസ്തികയില്‍ 34 ഒ‍ഴിവുകള്‍. യോഗ്യത്: ഐടി, കംപ്യൂട്ടർ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്‌സ് & ടെലികമ്യൂണിക്കേഷനിൽ ബിഇ, ബിടെക്. അല്ലെങ്കിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ). പ്രായപരിധി: 28 – 35 വയസ്‌ (31/08/2025 വരെ).

ഡെപ്യൂട്ടി മാനേജർ (പ്രോഡക്ട്‌സ്‌ –- ഡിജിറ്റൽ പ്ലാറ്റ്‌ഫോം) തസ്തികയില്‍ 25 ഒ‍ഴിവുകള്‍ ഉണ്ട് യോഗ്യത: ഐടി, കംപ്യൂട്ടർ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷനിൽ ബിഇ, ബി ടെക്. അല്ലെങ്കിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ). പ്രായപരിധി: 25 – 32 വയസ്‌ (31/08/2025 വരെ).

അപേക്ഷാ ഫീസ് : 750 രൂപ, എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗത്തിന്‌ ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ഒക്ടോബർ 02. അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക്: https://recruitment.bank.sbi/crpd-sco-2025-26–11/apply

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315532/Recruitment-for-the-posts-of-Specialist-Officers-in-SBI-new)