---
title: "മുൻ എസ്.എഫ്.ഐ നേതാവും  എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു"
english_title: "Former SFI leader and former AISF state secretary joins BJP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315530/Former-SFI-leader-and-former-AISF-state-secretary-joins-BJP-new"
published_at: "2025-09-18T12:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cba89d7cf7c_bjp.jpg"
keywords: []
---

# മുൻ എസ്.എഫ്.ഐ നേതാവും  എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു

> **Lead Summary:** എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ ചേർന്നു. മുൻ എസ്എഫ്ഐ നേതാവും കോൺഗ്രസ് പ്രവർത്തർകരുമടക്കം പാർട്ടിയിൽ ചേർന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കില്‍ കുറിച്ചു.

## Article Content

എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ ചേർന്നു. മുൻ എസ്എഫ്ഐ നേതാവും കോൺഗ്രസ് പ്രവർത്തർകരുമടക്കം പാർട്ടിയിൽ ചേർന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കില്‍ കുറിച്ചു.

വികസിത കേരളം എന്ന നമ്മുടെ കാഴ്ചപ്പാടിന് പിന്നിൽ കേരളം അണിനിരക്കുകയാണ്. മെച്ചപ്പെട്ട കേരളം കെട്ടിപ്പടുക്കാനും മാറ്റം കൊണ്ടുവരാനും ആഗ്രഹിക്കുന്നവർ ബിജെപിയിൽ ചേരുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ഈ പ്രസ്ഥാനത്തിൽ ചേരാൻ മുന്നോട്ട് വരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുൻ എസ്എഫ്ഐ നേതാവും സെനറ്റ് അംഗവുമായ പ്രഭാത് ജി പണിക്കർ, മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുല്ലൂർ മോഹൻചന്ദ്രൻ നായർ, കേരള കോൺഗ്രസ് (ബി) സംസ്ഥാന, ജില്ലാ നേതാക്കളായ മനോജ് കുമാർ മഞ്ചേരിൽ, ഹരിപ്രസാദ് ബി നായർ, ബിജയ് ആർ വരിക്കാനല്ലിൽ, അമൽ കോട്ടയം, ജിജോ തോമസ്, വി.ആർ വേണു എന്നിവരാണ് ബിജെപിയിൽ ചേർന്നത്. വിവിധ പാർട്ടിയിൽ നിന്നും വന്നവരെ രാജീവ് ചന്ദ്രശേഖർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315530/Former-SFI-leader-and-former-AISF-state-secretary-joins-BJP-new)