---
title: "സൗഹൃദ സന്ദർശനം ....! രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സന്ദർശിച്ച് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ"
english_title: "Congress leaders in Palakkad met MLA Rahul Mangkootathil."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315499/congress-leaders-in-palakkad-met-mla-rahul-mangkootathil"
published_at: "2025-09-18T10:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb93a59afdb_rahul.jpg"
keywords: []
---

# സൗഹൃദ സന്ദർശനം ....! രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സന്ദർശിച്ച് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ

> **Lead Summary:** രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സന്ദർശിച്ച് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സി വി സതീഷും മണ്ഡലം പ്രസിഡൻ്റുമാർ ഉൾപ്പെടെ ആറുപേരുമാണ് രാഹുലിനെ അടൂരിലെ വീട്ടിലെത്തി സന്ദർശിച്ചത്. ഇന്നലെയായിരുന്നു സന്ദർശനം. കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടും രാഹുലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ നേതാക്കളുടെ തീരുമാനം.

## Article Content

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സന്ദർശിച്ച് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സി വി സതീഷും മണ്ഡലം പ്രസിഡൻ്റുമാർ ഉൾപ്പെടെ ആറുപേരുമാണ് രാഹുലിനെ അടൂരിലെ വീട്ടിലെത്തി സന്ദർശിച്ചത്. ഇന്നലെയായിരുന്നു സന്ദർശനം. കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടും രാഹുലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ നേതാക്കളുടെ തീരുമാനം.

രാഹുലിനെ പാലക്കാട്ടേക്ക് എത്തിക്കുന്ന കാര്യങ്ങളും ചർച്ചയായി. സൗഹൃദ സന്ദർശനമാണെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭയിലേക്ക് അനുഗമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതിപ്രവാഹമാണ്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനും നേതാക്കൾ പരാതി നൽകിയിരുന്നു. നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. നടപടിക്ക് വിധേയനായ രാഹുലിനെ അനുഗമിച്ചത് തെറ്റായ സന്ദേശം നൽകുന്നതാണെന്ന് പരാതിയിൽ പറയുന്നു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315499/congress-leaders-in-palakkad-met-mla-rahul-mangkootathil)