---
title: "കണ്ണൂർ സ്വദേശിയായ മധ്യവയസ്‌കൻ ​ബംഗ​ളൂ​രു​വി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു"
english_title: "A middle-aged man from Kannur died after being hit by a train in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315470/a-middle-aged-man-from-kannur-died-after-being-hit-by-a-train-in-bengaluru"
published_at: "2025-09-18T07:44:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68cb6b3262035_7.jpg"
keywords: []
---

# കണ്ണൂർ സ്വദേശിയായ മധ്യവയസ്‌കൻ ​ബംഗ​ളൂ​രു​വി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

> **Lead Summary:** **ബം​ഗ​ളൂ​രു: ** കണ്ണൂർ സ്വദേശിയായ മധ്യവയസ്‌കൻ ബംഗ​ളൂ​രു​വി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. മ​ത്തി​ക്ക​രെ അ​യ്യ​പ്പ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ്ര​തീ​ഷ് ബാ​ബു ആണ് മരിച്ചത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​യ​ശ്വ​ന്ത്പു​ര ഗോ​കു​ല ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. പു​തു​ശ്ശേ​രി പ​ങ്ക​ജ് വി​ലാ​സി​ൽ ചാ​ത്തു​ക്കു​ട്ടി ന​മ്പ്യാ​രു​ടെ​യും പി. ​പാ​ർ​വ​തി​യ​മ്മ​യു​ടെ​യും മ​ക​നാണ്.

## Article Content

**ബം​ഗ​ളൂ​രു: ** കണ്ണൂർ സ്വദേശിയായ മധ്യവയസ്‌കൻ ബംഗ​ളൂ​രു​വി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. മ​ത്തി​ക്ക​രെ അ​യ്യ​പ്പ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ്ര​തീ​ഷ് ബാ​ബു ആണ് മരിച്ചത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​യ​ശ്വ​ന്ത്പു​ര ഗോ​കു​ല ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. പു​തു​ശ്ശേ​രി പ​ങ്ക​ജ് വി​ലാ​സി​ൽ ചാ​ത്തു​ക്കു​ട്ടി ന​മ്പ്യാ​രു​ടെ​യും പി. ​പാ​ർ​വ​തി​യ​മ്മ​യു​ടെ​യും മ​ക​നാണ്.

ഭാ​ര്യ: സി.​പി. ബേ​ബി. മ​ക്ക​ൾ: വ​രു​ൺ ബാ​ബു, ബേ​ബി വ​ർ​ണ. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജ​യ​രാ​ജ​ൻ, പു​ഷ്പ​ജ (റി​ട്ട. അ​ധ്യാ​പി​ക മു​ണ്ടേ​രി സെ​ൻ​ട്ര​ൽ യു.​പി സ്കൂ​ൾ), വി​ശാ​ലാ​ക്ഷി, വ​സ​ന്ത​കു​മാ​രി, പ​രേ​ത​രാ​യ ജ​യ​രാ​ജ​ൻ, പ​ങ്ക​ജ​വ​ല്ലി, പ്രേ​മ​ജ.

മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷിയുമാണ് മരിച്ചത്. ഇന്നലെ അർധരാത്രി 12.30ന് കടന്നുപോയ ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചിരിക്കുന്നത്. രണ്ടുപേരെയും കാണാതായതിന് മധുരയിൽ പൊലീസ് കേസെടുത്തിരുന്നു.

ഇരുവരും ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു. സംഭവം ആത്മ​ഹത്യയാണോ അബദ്ധത്തിൽ പറ്റിയതാണോ എന്ന് പരിശോധിച്ചുവരികയാണ് പൊലീസ്. വിവരം അറിയിച്ചതിനെ തുടർന്ന് ഇവരുടെ ബന്ധുക്കൾ മധുരയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315470/a-middle-aged-man-from-kannur-died-after-being-hit-by-a-train-in-bengaluru)