---
title: "കോഴിക്കോട് തൊട്ടില്‍പ്പാലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A Plus Two student was found hanging inside his house in Thottilpalam, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315457/a-plus-two-student-was-found-hanging-inside-his-house-in-thottilpalam-kozhikode"
published_at: "2025-09-17T23:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68caf7d9620b8_death.jpg"
keywords: []
---

# കോഴിക്കോട് തൊട്ടില്‍പ്പാലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോഴിക്കോട് തൊട്ടില്‍പ്പാലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകന്‍ പ്രജിത്ത് നെയാണ് വൈകീട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് എഫ് ഐ ചാത്തന്‍ങ്കോട്ടുനട യുണിറ്റ് കമ്മിറ്റി അംഗമാണ് മരിച്ച പ്രജിത്ത്.

## Article Content

കോഴിക്കോട് തൊട്ടില്‍പ്പാലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകന്‍ പ്രജിത്ത് നെയാണ് വൈകീട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് എഫ് ഐ ചാത്തന്‍ങ്കോട്ടുനട യുണിറ്റ് കമ്മിറ്റി അംഗമാണ് മരിച്ച പ്രജിത്ത്.

തുടര്‍ന്ന് തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: രാധാമണി, സഹോദരന്‍: പ്രണവ്.

*(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056).*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315457/a-plus-two-student-was-found-hanging-inside-his-house-in-thottilpalam-kozhikode)