ഉമ്മുമ്മ കുട്ടിയെ കുളിപ്പിച്ചപ്പോൾ കുഞ്ഞിന് നീറി, പരിശോധനയിൽ തെളിഞ്ഞത് ക്രൂര പീഡനം; അയൽവാസിക്ക്  ജീവപര്യന്തം തടവും പിഴയും

2025-09-17T20:35:00 | By Susmitha Surendran

തൃശൂർ: (truevisionnews.com)  ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു. പുന്നയൂർ സ്വദേശിയായ 43കാരനെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്‌ജ് എസ് ലിഷ ട്രിപ്പിൾ ജീവപര്യന്തം തടവിനും മൂന്ന് ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.

അയൽവാസിയായ ആറ് വയസുകാരിയാണ് അതിജീവിത. 2021 ഒക്ടോബറിൽ പ്രതി സ്വന്തം വീട്ടിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി പിഴയായി ഒടുക്കുന്ന മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാൻ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതി കുട്ടിയെ ലൈംഗികാതിക്രമം നടത്തിയപ്പോൾ കുട്ടിക്ക് മുറിവേറ്റിരുന്നു. ഉമ്മുമ്മ കുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ നീറ്റൽ അനുഭവപ്പെട്ട് കുട്ടി കരഞ്ഞു. ഇതോടെ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മുറിവുണ്ടായത് ലൈംഗികാതിക്രമത്തിലൂടെയാണെന്ന് ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർമാർക്ക് മനസിലായി. ഇതോടെ മലപ്പുറം ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വടക്കേക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കുട്ടിയെ മെഡിക്കൽ ബോർഡിൽ ഹാജരാക്കി കൗൺസിലിംഗ് നടത്തി. ഇതിനിടെ പ്രതി ആരെന്ന് തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ കോടതിയിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വടക്കേക്കാട് സ്റ്റേഷനിലെ ഗ്രേഡ് സിവിൽ പോലീസ് ഓഫീസർ മിനിതയാണ് കുട്ടിയുടെ മൊഴിയെടുത്തത്. ഇൻസ്പെക്ടറായിരുന്ന അമൃതരംഗനാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. കെ എസ്. ബിനോയ് , അഡ്വ. കെ എൻ അശ്വതിയും ഹാജരായി.

Content Highlight: The Kunnamkulam POCSO court has sentenced the accused who sexually assaulted a six-year-old girl.

Next TV

Related Stories
'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

Jul 24, 2026 04:59 PM

'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

സിപിഎമ്മിൽ അടിമുടി മാറ്റം വരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യും. സെപ്റ്റംബറിൽ...

Read More >>
പ്രിയദര്‍ശിനി ബസില്‍ വന്‍ തട്ടിപ്പ്; സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നതായി പരാതി, കണ്ടക്ടർക്ക് സസ്‌പെൻഷൻ

Jul 24, 2026 04:54 PM

പ്രിയദര്‍ശിനി ബസില്‍ വന്‍ തട്ടിപ്പ്; സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നതായി പരാതി, കണ്ടക്ടർക്ക് സസ്‌പെൻഷൻ

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ സീറോ വാല്യൂ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നു. പരാതി വ്യാപകം....

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

Jul 24, 2026 04:40 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ...

Read More >>
adimage
വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

Jul 24, 2026 03:59 PM

വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ 22 ലക്ഷം നിക്ഷേപിച്ച് നഷ്ടമായതിനെ തുടർന്ന് ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്തു. കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യ...

Read More >>
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച്  ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

Jul 24, 2026 03:47 PM

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. 28 വരെ ശക്തമായ മഴ തുടരാൻ സാധ്യത. അറബിക്കടലിൽ ശക്തമായ കാറ്റും....

Read More >>
13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 24, 2026 03:32 PM

13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

കോഴിക്കോട് പാളയത്ത് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ് രാജൻ. 45 കുത്തുകളേറ്റ് കൊല്ലപ്പെട്ട...

Read More >>
Top Stories

adimage adimage