---
title: "ആശ്വാസം...! കോങ്ങാട് നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി; കുട്ടികൾ സുരക്ഷിതരെന്ന് പൊലീസ്"
english_title: "Missing girls from Kongad found Police say children are safe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315414/missing-girls-from-kongad-found-police-say-children-are-safe"
published_at: "2025-09-17T18:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68caacaf3ec6e_FFFFFR.jpg"
keywords: []
---

# ആശ്വാസം...! കോങ്ങാട് നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി; കുട്ടികൾ സുരക്ഷിതരെന്ന് പൊലീസ്

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** )** പാലക്കാട് കോങ്ങാട് നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കോങ്ങാട് കെ പി ആർ പി സ്കൂളിലെ വിദ്യാർഥിനികളായ 13 കാരികളെ രാവിലെ ഏഴുമുതലായിരുന്നു കാണാതായത്. കുട്ടികൾ സുരക്ഷിതരെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** )** പാലക്കാട് കോങ്ങാട് നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കോങ്ങാട് കെ പി ആർ പി സ്കൂളിലെ വിദ്യാർഥിനികളായ 13 കാരികളെ രാവിലെ ഏഴുമുതലായിരുന്നു കാണാതായത്. കുട്ടികൾ സുരക്ഷിതരെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു.

വീട്ടിൽ നിന്ന് രാവിലെ 7 മണിക്ക് ട്യൂഷന് പോയിരുന്നു. തുടര്‍ന്ന് ട്യൂഷന്‍ സെന്‍ററില്‍ നിന്ന് സ്കൂളിലേക്ക് എന്നു പറഞ്ഞാണ് വിദ്യാർഥികൾ മടങ്ങി. പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു. സ്കൂളിൽ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315414/missing-girls-from-kongad-found-police-say-children-are-safe)