---
title: "ഇതൊരു അധ്യാപികയാണോ?  ക്ലാസ്സിൽ വെച്ച് കുട്ടി മോശമായി പെരുമാറി; ലഞ്ച് ബോക്സ് ഉപയോഗിച്ച് വിദ്യാർഥിയുടെ തലക്കടിച്ച് അധ്യാപിക, തലയോട്ടിക്ക് പൊട്ടൽ "
english_title: "A teacher suffered a skull injury after hitting a student on the head with a lunch box."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315389/a-teacher-suffered-a-skull-injury-after-hitting-a-student-on-the-head-with-a-lunch-box"
published_at: "2025-09-17T16:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca9270ece4f_skelton.jpg"
keywords: []
---

# ഇതൊരു അധ്യാപികയാണോ?  ക്ലാസ്സിൽ വെച്ച് കുട്ടി മോശമായി പെരുമാറി; ലഞ്ച് ബോക്സ് ഉപയോഗിച്ച് വിദ്യാർഥിയുടെ തലക്കടിച്ച് അധ്യാപിക, തലയോട്ടിക്ക് പൊട്ടൽ 

> **Lead Summary:** ലഞ്ച് ബോക്സ് ഉപയോഗിച്ച് അധ്യാപിക വിദ്യാർഥിയുടെ തലക്കടിച്ചതിനെ തുടർന്ന് തലയോട്ടിക്ക് പരിക്ക്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. ക്ലാസ്സിൽ വെച്ച് കുട്ടി മോശമായി പെരുമാറിയെന്നാരോപിച്ചാണ് സാത്വിക നാഗശ്രീ എന്ന ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക ഉപദ്രവിച്ചത്.

## Article Content

ലഞ്ച് ബോക്സ് ഉപയോഗിച്ച് അധ്യാപിക വിദ്യാർഥിയുടെ തലക്കടിച്ചതിനെ തുടർന്ന് തലയോട്ടിക്ക് പരിക്ക്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. ക്ലാസ്സിൽ വെച്ച് കുട്ടി മോശമായി പെരുമാറിയെന്നാരോപിച്ചാണ് സാത്വിക നാഗശ്രീ എന്ന ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക ഉപദ്രവിച്ചത്.

ഹിന്ദി അധ്യാപികയായ സലീമ ബാഷ വിദ്യാർഥിയുടെ തലയിൽ സ്റ്റീൽ ലഞ്ച് ബോക്സ് അടങ്ങിയ സ്കൂൾ ബാഗ് കൊണ്ട് അടിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സാത്വികക്ക് പിന്നീട് കടുത്ത തലകറക്കവും ശാരീരിക അസ്വസ്ഥകളും നേരിട്ടതിനെ തുടർന്ന് നിരവധി ആശുപത്രികളിൽ പരിശോധന നടത്തിയെങ്കിലും രോഗ കാരണം വ്യക്തമായില്ല. പിന്നീട് ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചത്.

വിദ്യാർഥിയുടെ അമ്മ അതേ സകൂളിൽ സയൻസ് അധ്യാപികയാണ്. അധ്യാപകനും പ്രിൻസിപ്പലിനുമെതിരെ കുടുംബം പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315389/a-teacher-suffered-a-skull-injury-after-hitting-a-student-on-the-head-with-a-lunch-box)