---
title: "'മോദിയുടെ പിറന്നാൾ ദിനത്തില്‍ പള്ളിയില്‍ കേക്ക് മുറിയും കുര്‍ബാനയും'; ബിജെപി പോസ്റ്റര്‍ വിവാദത്തില്‍"
english_title: "Cake cutting and Qurbana in the church on Modi's birthday BJP poster in controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/315358/cake-cutting-and-qurbana-in-the-church-on-modis-birthday-bjp-poster-in-controversy"
published_at: "2025-09-17T14:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca76f541bf6_hyt.jpg"
keywords: []
---

# 'മോദിയുടെ പിറന്നാൾ ദിനത്തില്‍ പള്ളിയില്‍ കേക്ക് മുറിയും കുര്‍ബാനയും'; ബിജെപി പോസ്റ്റര്‍ വിവാദത്തില്‍

> **Lead Summary:** **ഇടുക്കി: ( **[www.truevisionnews.com]** ) **ഇടുക്കി മുതലക്കോടം പള്ളിയില്‍ പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുമെന്ന് ബിജെപി പോസ്റ്റര്‍. വിവാദമായതോടെ പോസ്റ്റര്‍ നിഷേധിച്ച് ഇടവക വികാരി രംഗത്തെത്തി. പള്ളിക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്നും ഇടവക അറിയാതെയാണ് പോസ്റ്റര്‍ അടിച്ചതെന്നും ഇടവക വികാരി വിശദീകരിച്ചു.

## Article Content

**ഇടുക്കി: ( **[www.truevisionnews.com]** ) **ഇടുക്കി മുതലക്കോടം പള്ളിയില്‍ പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുമെന്ന് ബിജെപി പോസ്റ്റര്‍. വിവാദമായതോടെ പോസ്റ്റര്‍ നിഷേധിച്ച് ഇടവക വികാരി രംഗത്തെത്തി. പള്ളിക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്നും ഇടവക അറിയാതെയാണ് പോസ്റ്റര്‍ അടിച്ചതെന്നും ഇടവക വികാരി വിശദീകരിച്ചു.

ബുധനാഴ്ച രാവിലെയാണ് പോസ്റ്റര്‍ പുറത്തുവരുന്നത്. ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ചാ വിഭാഗമാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പാര്‍ട്ടിയുടെ സംസ്ഥാനനേതാക്കളടക്കം പങ്കെടുത്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം മുതലക്കോടം പള്ളിയില്‍ നടക്കുമെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരുന്നത്.

പള്ളിയില്‍ കേക്ക് മുറിയും കുര്‍ബാനയും നടക്കുമെന്നും പോസ്റ്ററിലുണ്ട്. സംഭവം വിവാദമായതോടെ വിശ്വാസികളുള്‍പ്പെടെയുള്ളവര്‍ പള്ളി ഭാരവാഹികളെ ബന്ധപ്പെട്ടിരുന്നു. തങ്ങളുടെ അനുമതിയോടെയല്ലെന്ന് പറഞ്ഞ് പള്ളി ഭാരവാഹികള്‍ ഇത് നിഷേധിച്ചു.

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷിവുമായി ബന്ധപ്പെട്ട പ്രത്യേക കുര്‍ബാനയ്ക്ക് ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചാനേതാക്കള്‍ സമീപിച്ചിരുന്നു. പിന്നാലെ രസീതി കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു. സംഭവത്തില്‍ വീഴ്ച പറ്റിയെന്നാണ് ബിജെപി വിലയിരുത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/315358/cake-cutting-and-qurbana-in-the-church-on-modis-birthday-bjp-poster-in-controversy)